കൊൽക്കത്ത: ദുർഗാ പൂജ പന്തലിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തൊമ്പത് പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശാരദാപാർക്കിലെ എക്സിറ്റ് ഗേറ്റിനു സമീപത്തെ പന്തലിൽ രാത്രി 7.40ഓടെയാണ് വൻ ദുരന്തമുണ്ടായത്. കനത്ത മഴ പെയ്തതിനെത്തുടർന്ന് പന്തലിന് പുറത്ത് നിന്നിരുന്നവർ പെട്ടെന്ന് അകത്തേക്ക് കയറിയതാണ് വലിയ തിരക്കിനും അപകടത്തിനും കാരണമായത്. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലേക്ക് തിരിച്ചു.
അപകടത്തെത്തുടർന്ന് പശ്ചിമ ബംഗാൾ സർക്കാർ പ്രത്യേക ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി 18003455678 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കൊൽക്കത്തയിലുണ്ടായ ദാരുണ സംഭവത്തിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി അഗാധമായ ഞെട്ടൽ രേഖപ്പെടുത്തി.
"ചോർബഗൻ പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് ജീവൻ നഷ്ടമായ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഈ ദുഷ്കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് ശക്തിയും ധൈര്യവും നൽകുന്നതിനും ഞാൻ ദുർഗ്ഗാ ദേവിയോട് പ്രാർത്ഥിക്കുന്നു," അവർ എക്സിൽ കുറിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഗാധമായ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































