ഇനി അറിയാത്ത നമ്പറുകളിൽ നിന്നും കോളുകൾ വരില്ല. 2026 നവംബർ ഒന്നു മുതൽ രാജ്യത്ത് കോളർ ഐഡി നിർബന്ധമാക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 2026 നവംബർ 1 മുതൽ 'കോളിംഗ് നെയിം പ്രസന്റേഷൻ' നടപ്പിലാക്കണമെന്ന് ടെലികോം മന്ത്രാലയം മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി. വിളിക്കുന്നയാളുടെ നമ്പറും ഔദ്യോഗിക പേരും വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്ന രാജ്യത്തിന്റെ പുതിയ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനമാണിത്.
4ജി, 5ജി നെറ്റ് വർക്കുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ കോളർ ഐഡന്റിഫിക്കേഷൻ ലഭ്യമാകുക. കോൾ വരുമ്പോൾ, വിളിക്കുന്നയാളുടെ പേരും നമ്പറും സ്ക്രീനിൽ തെളിയും. എന്നാൽ 2ജി, 3ജി നെറ്റ്വർക്കുകളിലും ലാൻഡ്ലൈനുകളിലും ഈ സംവിധാനം നടപ്പിലാക്കുന്നത് പിന്നീട് പരിഗണിക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഫോണിലേക്ക് കോൾ വരുമ്പോൾ സ്ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ ഫോൺ നമ്പർ കാണിക്കും. രണ്ടാമത്തെ ഭാഗത്ത് നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ നൽകിയിരിക്കുന്ന പേര് കാണിക്കും. നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽ, ഡൊമെസ്റ്റിക് കോളാണെങ്കിൽ ടെലികോം ഓപ്പറേറ്ററുടെ സബ്സ്ക്രൈബർ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരായിരിക്കും തെളിയുക.
രാജ്യാന്തര നമ്പറിൽ നിന്നാണ് കോൾ വരുന്നതെങ്കിൽ സ്ക്രീനിൽ 'ഇന്റർനാഷണൽ കോൾ' എന്ന് കാണിക്കും. ഇതിനായി എല്ലാ ടെലികോം കമ്പനികളും വരിക്കാരുടെ പേരും നമ്പറും ബന്ധിപ്പിക്കുന്ന പ്രത്യേക ഡാറ്റബേസ് ഉണ്ടാക്കണം. നിങ്ങളുടെ ഫോണിലേക്ക് കോൾ വരുമ്പോൾ ഈ ഡാറ്റബേസിൽ നിന്നുള്ള വിവരമാണ് ഓപ്പറേറ്റർ കോളർ ഐഡന്റിഫിക്കേഷനിൽ പ്രദർശിപ്പിക്കുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളുടെ കാര്യത്തിൽ അവയുടെ ട്രേഡ്മാർക്കോ ജിഎസ്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഔദ്യോഗിക പേരോ ആയിരിക്കും സ്ക്രീനിൽ കാണിക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































