ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായി കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) നടത്തിയ പ്രതിഷേധത്തില് നേതാക്കള്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് ഡല്ഹി പൊലീസ്. ജന്തര് മന്തര് പരിസരത്ത് ഇന്ന് നടത്തിയ മിന്നല് പ്രതിഷേധത്തിലാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവര്ക്കെതിരെയാണ് എഫ്ഐആര് എടുത്തത്. നിരോധനാജ്ഞ അടക്കമുള്ള വകുപ്പുകള് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജന്തർ മന്തറിലേക്ക് ചാടിക്കടന്നാണ് സിജെപി പ്രവർത്തകർ ഇന്ന് പ്രതിഷേധിച്ചത്. സൗരവ് ദാസ്, അജിങ്ക്യ ഷിന്ഡെ, അശുതോഷ് റാങ്ക എന്നിവരാണ് പ്രതിഷേധിച്ചെത്തിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇവർ ദേശീയ പതാകയേന്തി ജന്തർ മന്തറിലേക്ക് ചാടിക്കടന്നത്. എന്നാൽ പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ പൊലീസ് എത്തി ഉടൻതന്നെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
അതേസമയം, ജന്തര് മന്തര് ഇനി പ്രതിഷേധ സ്ഥലമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്ക്കാര് രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങള്ക്ക് ഇനി ജന്തര് മന്തര് അനുവദിക്കില്ലെന്നും സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. പകരം രാംലീല മൈതാന്, മുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട്, ഈസ്റ്റ് ഡല്ഹി എന്നിവിടങ്ങളില് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാമെന്നാണ് സര്ക്കാര് വ്യക്തമാക്കുന്നത്. ജന്തർ മന്തറിലേക്ക് പ്രതിഷേധം നടത്താൻ അനുമതി ആവശ്യപ്പെട്ട് സിജെപി പൊലീസിന് നോട്ടീസ് നൽകിയെങ്കിലും ഇത് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































