ഡൽഹിയിലെ പൊലീസ് നിയന്ത്രണം: 'അത് ക്രമസമാധാനത്തിന്റെ പ്രശ്നം, എന്റെ മേഖലയല്ല'; ചീഫ് ജസ്റ്റിസ്

ഡൽഹിയിലെ പൊലീസ് നിയന്ത്രണം: 'അത് ക്രമസമാധാനത്തിന്റെ പ്രശ്നം, എന്റെ മേഖലയല്ല'; ചീഫ് ജസ്റ്റിസ്
ഡൽഹിയിലെ പൊലീസ് നിയന്ത്രണം: 'അത് ക്രമസമാധാനത്തിന്റെ പ്രശ്നം, എന്റെ മേഖലയല്ല'; ചീഫ് ജസ്റ്റിസ്
Share  
എഴുത്ത്

News desk

2026 Oct 12, 06:45 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നിയന്ത്രണങ്ങൾ തന്റെ മേഖലയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത് ക്രമസമാധാനത്തിന്റെ പ്രശ്നമാണെന്നും അത് തന്റെ പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരങ്ങളെ തടയാൻ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


​ഡൽഹിയിൽ നടന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻ.എച്ച്.ആർ.സി.) 33-ാം വാർഷികാഘോഷ പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. എസ്.ഐ.ആർ. നടപടികളിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാന നഗരിയിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളെയാണ് കേന്ദ്രം ഡൽഹിയിൽ വിന്യസിപ്പിച്ചത്.


​ഇന്ത്യാ സഖ്യത്തിന്റെ സമരത്തെക്കുറിച്ചും അവരുമായുള്ള കൂടിക്കാഴ്ചാ ആവശ്യത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തി. സുപ്രീം കോടതിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ അവർ താനുമായി കൂടിക്കാഴ്ച നടത്തുകയല്ല, മറിച്ച് ഔദ്യോഗികമായി പെറ്റിഷനുമായി കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കായി കത്ത് ലഭിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അതിന് സാധിച്ചിട്ടില്ലെന്നും ഏതൊരു പൗരനും നിയമപരമായ മാർഗ്ഗങ്ങളിലൂടെ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w