ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പരാതി നൽകുന്നതിനായി ഇന്ത്യാ സഖ്യ നേതാക്കൾ സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽനിന്ന് രണ്ട് ബസുകളിലായാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, മമത ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കളും എം.പിമാരും പുറപ്പെട്ടത്. എ.ഐ.എസ്.എഫ്. നേതാവ് നേഹയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്.
ബാരഖംബയിലെത്തിയ ശേഷം അവിടെനിന്ന് കാൽനടയായി സുപ്രീംകോടതിയിലേക്ക് നീങ്ങാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ചീഫ് ജസ്റ്റിസിന് പരാതി നൽകുകയാണ് മാർച്ചിന്റെ ലക്ഷ്യം. മാർച്ചിനൊപ്പം ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നതോടെ ബാരഖംബയിൽ വൻ പൊലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തിന് പൊലീസ് വിലക്കേർപ്പെടുത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. റോഡിലിരുന്ന് പ്രതിഷേധിച്ച എ.ഐ.എസ്.എഫ്. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയും വലിച്ചിഴച്ച് വാഹനങ്ങളിലേക്ക് മാറ്റി അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊരു പോംവഴിയും മുന്നിലില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കേന്ദ്രസർക്കാർ ഡൽഹിയെ തടവിലാക്കിയിരിക്കുകയാണെന്നും ആർ.എസ്.എസ്.-ബി.ജെ.പി. ഗുണ്ടകൾ രാജ്യതലസ്ഥാനത്ത് സ്വതന്ത്രമായി വിഹരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാർ മാപ്പുസാക്ഷിയാകാൻ തയ്യാറായാൽ ക്ഷമിക്കാൻ തയ്യാറാണെന്നും പറഞ്ഞ അദ്ദേഹം, തങ്ങൾ നടത്തുന്നത് ശിവതാണ്ഡവമാണെന്നും അതിന് പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































