ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധത്തിൽ ഡൽഹി നഗരം തിളച്ചുയരുന്നു. ഇന്ത്യാസഖ്യവും സി.ജെ.പിയും പ്രതിപക്ഷ വിദ്യാർഥി-യുവജന സംഘടനകളും രാജ്യതലസ്ഥാനത്ത് ഇന്ന് ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്ക് ഇന്ത്യാസഖ്യത്തിന്റെ 'ചലോ ദില്ലി' മാർച്ച് നടക്കും.
കൊണാട്ട് പ്ലേസിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.എ. ബേബി തുടങ്ങിയ പ്രമുഖ നേതാക്കൾ അണിനിരക്കും. ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കൊണാട്ട് പ്ലേസ്, ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് എന്നിവിടങ്ങളിലും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാർച്ച് നടക്കുന്നുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരാണ് ഡൽഹിയിൽ എത്തിയിട്ടുള്ളത്. അതേസമയം, സുരക്ഷയും സേനാബലവും ശക്തമാക്കി പ്രതിഷേധം തടയാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനായി പാർട്ടി ഭേദമന്യേ എല്ലാവരും മാർച്ചിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
ഇതിനിടെ, ഡൽഹിയിൽ പ്രതിഷേധിച്ച ഇടത് സംഘടന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെയുള്ള എ.എ. റഹീം എം.പിയുടെ ഹർജി സുപ്രീം കോടതിയിൽ ഇന്ന് ഉന്നയിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് ഹർജി പരാമർശിക്കുന്നത്. സമാധാനപരമായി പ്രതിഷേധിച്ചവരെ ബലമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചുവെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. കൂടാതെ, കോടതി ഉത്തരവുകൾ പൊലീസ് ലംഘിച്ചെന്ന മറ്റ് ഹർജിക്കാരൻമാരുടെ വാദങ്ങളും ഇന്ന് കോടതിയുടെ പരിഗണനയിൽ വന്നേക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































