‘മെട്രോ, റെയില്‍ സര്‍വീസ് മുടക്കരുത്’; ജീവനും സ്വാതന്ത്ര്യവും പ്രധാനമെന്ന് സുപ്രീംകോടതി

‘മെട്രോ, റെയില്‍ സര്‍വീസ് മുടക്കരുത്’; ജീവനും സ്വാതന്ത്ര്യവും പ്രധാനമെന്ന് സുപ്രീംകോടതി
‘മെട്രോ, റെയില്‍ സര്‍വീസ് മുടക്കരുത്’; ജീവനും സ്വാതന്ത്ര്യവും പ്രധാനമെന്ന് സുപ്രീംകോടതി
Share  
എഴുത്ത്

News desk

2026 Oct 11, 03:18 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർക്കെതിരായ സി.ജെ.പി. പ്രതിഷേധത്തിന്റെ മറവിൽ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരവും മെട്രോ-റെയിൽ സർവീസുകളും തടസ്സപ്പെടുത്തിയ ഡൽഹി പൊലീസിന്റെ നടപടികളിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനവും ഇടക്കാല ഉത്തരവും. പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവുമാണ് പ്രധാനമെന്നും ‌സ്റ്റേറ്റിന് മുകളിലല്ല പൊലീസെന്നും ജസ്‌റ്റിസ് ജോയ്മല്യ ബാഗ്‌ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.


​സമാധാനപരമായ പ്രതിഷേധങ്ങളെയും പൊതുജനസഞ്ചാരത്തെയും തടസ്സപ്പെടുത്തുന്ന രീതിയിൽ ബാരിക്കേഡുകൾ സ്‌ഥാപിച്ച നടപടി പുനഃപരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. വിദ്വേഷ പ്രചാരണങ്ങളോ ക്രമസമാധാന പ്രശ്‌നങ്ങളോ ഇല്ലാത്തപക്ഷം ഇൻ്റർനെറ്റ് സേവനങ്ങളും മെട്രോ, ട്രെയിൻ ഗതാഗതവും തടസ്സപ്പെടുത്തരുതെന്നും, നിയമപ്രകാരമല്ലാതെ ആരെയും അന്യായമായി കസ്‌റ്റഡിയിൽ വെയ്ക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.


​സി.ജെ.പി. പ്രതിഷേധത്തിന്റെ ഭാഗമായി 57 മെട്രോ ‌സ്റ്റേഷനുകൾ അടച്ചിടുകയും നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലും, രാഷ്ട്രീയ നേതാക്കളുടെ തടങ്കലിനെതിരെ മുതിർന്ന അഭിഭാഷായിക മേനക ഗുരുസ്വാമി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലുമാണ് ഞായറാഴ്‌ച സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്. കേസിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡെൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) ചെയർപേഴ്സൺ ഡി. താര എന്നിവരെ കക്ഷികളാക്കിയിട്ടുണ്ട്. നേരത്തെ ഒക്ടോബർ 9-ന് മെട്രോ സർവീസുകൾ പൂർണ്ണമായി നിർത്തലാക്കരുതെന്ന് നൽകിയ ഉത്തരവ് ലംഘിച്ചതിനാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹിയിലെ പോലീസ് നടപടികളിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.


​പൊലീസ് നടപടിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി, ഡൽഹി പൊലീസ് കമ്മീഷണർ, ഡി.എം.ആർ.സി ചെയർമാൻ എന്നിവരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന മുൻ ഉത്തരവ് പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കിക്കൊണ്ട് മറ്റന്നാൾ തന്നെ മറുപടി നൽകാനാണ് കോടതിയുടെ നിർദ്ദേശം. അതേസമയം, പ്രതിപക്ഷ നേതാക്കളും സി.ജെ.പി. നേതാവ് അഭിജിത് ദീപ്‌കെയും യൂട്യൂബർ ധ്രുവ് റാഠിയും അടക്കം 7000-ത്തിലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ എല്ലാ കക്ഷികളുടെയും വാദങ്ങൾ വിശദമായി കേൾക്കുമെന്നും, രാജ്യസേവനത്തിനായി സുപ്രീംകോടതി എപ്പോഴും സജ്‌ജമാണെന്നും ബെഞ്ച് വ്യക്തമാക്കി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w