ന്യൂഡൽഹി: സി.ജെ.പി. (CJP) സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനം പ്രതിരോധിക്കാൻ നടപടികൾ ശക്തമാക്കി ഡൽഹി പോലീസ്. ഒക്ടോബർ 10-ന് ജന്തർ മന്തറിലേക്ക് നടത്തുന്ന സമരത്തിന് അനുമതി നൽകിയിട്ടില്ലെന്നും അതിർത്തികളിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കുമെന്നും പോലീസ് അറിയിച്ചു. ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വിദ്യാർഥികൾ കൂട്ടത്തോടെ എത്തുന്നത് നിരീക്ഷിക്കാനും നീക്കമുണ്ട്. സമരത്തിന് അനുമതിയില്ലെന്ന വിവരം വിദ്യാർഥികളെ ബോധ്യപ്പെടുത്തണമെന്ന് പി.ജി. ഹോസ്റ്റൽ ഉടമകൾക്ക് പോലീസ് നിർദേശം നൽകി.
എന്നാൽ, സമരം പോലീസ് എവിടെ തടയുന്നോ അവിടെ ജന്തർ മന്തറാക്കി മാറ്റി പ്രതിഷേധം തുടരുമെന്നാണ് സി.ജെ.പി. സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ വ്യക്തമാക്കിയത്. എസ്.എഫ്.ഐ., ഐസ, എ.ഐ.എസ്.എഫ്. തുടങ്ങിയ ഇടതുപക്ഷ വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ഒഴുക്ക് തടയാൻ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാനും പലയിടത്തും ബാരിക്കേഡുകൾ നിരത്തി ഗതാഗത വേഗം കുറയ്ക്കാനും പോലീസ് നടപടി തുടങ്ങി.
ഇന്ത്യ മുന്നണിയുടെ പ്രതിഷേധങ്ങൾ കൂടി കണക്കിലെടുത്ത് 110 കമ്പനി അധിക കേന്ദ്രസേനയെ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 85 കമ്പനി സി.ആർ.പി.എഫും ഉൾപ്പെടുന്നു. നിലവിൽ 33,000 കേന്ദ്രസേനാംഗങ്ങളും 15,000 ഡൽഹി പോലീസും ഉൾപ്പെടെ 48,000 സേനാംഗങ്ങളാണ് ഡൽഹിയിൽ അണിനിരന്നിരിക്കുന്നത്. കൂടാതെ, ഒന്നാം ജന്തർ മന്തർ സമരത്തിനെത്തിയ 2,873 കുറ്റവാളികളെ പ്രാദേശിക പോലീസ് സ്റ്റേഷനുകൾ വഴി നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































