കൊച്ചി: സംസ്ഥാനത്ത് എയിംസ് (AIIMS) അനുവദിക്കുന്ന കാര്യത്തിൽ കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് എയിംസ് അനുവദിക്കുന്നതിൽ മുൻഗണന നൽകുന്നതെന്നും കേരളം ആരോഗ്യമേഖലയിൽ ഏറെ മുന്നിലാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എയിംസിനായി ഏറെക്കാലമായി കാത്തിരുന്ന കേരളത്തിന് കേന്ദ്ര നിലപാട് കനത്ത തിരിച്ചടിയായി.
എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചു.
ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ഒരു അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത ഏറെയുള്ള കേരളത്തിലെ സാധാരണക്കാർക്ക് വൻകിട സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്നും അതിനാൽ കേരളം എയിംസിന് പൂർണമായും അർഹരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാരിന് വ്യക്തമായ മറുപടി നൽകാൻ സമയം അനുവദിച്ച കോടതി, ആറാഴ്ചയ്ക്കകം കൃത്യമായ നിലപാട് അറിയിക്കാൻ നിർദേശം നൽകി. ആലപ്പുഴ, തൃശൂർ, കോഴിക്കോട് തുടങ്ങി നിർദേശിച്ച ജില്ലകളിലൊന്നിൽ എയിംസ് സ്ഥാപിതമാകുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സർക്കാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































