ന്യൂഡൽഹി: തെരുവുകളിലൂടെ നടക്കുമ്പോൾ സുരക്ഷിതരാണെന്ന് സ്ത്രീകൾക്ക് തോന്നുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. ഡൽഹിയിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. കുറ്റകൃത്യങ്ങൾ നടന്ന ശേഷം അന്വേഷിക്കുന്നതിനേക്കാൾ, അവ നടക്കാതെ തടയുന്നതിലേക്ക് അധികൃതരുടെ ശ്രദ്ധ മാറണമെന്ന് കോടതി നിർദേശിച്ചു.
രാത്രി 10 മണിക്ക് റോഡിലോ മെട്രോയിലോ ഇറങ്ങിയാലും സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്നും ഭരണസംവിധാനത്തിന്റെ പോരായ്മ കാരണം രാജ്യതലസ്ഥാനത്ത് ഒരു സ്ത്രീയും ആക്രമിക്കപ്പെടാൻ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കുറ്റവാളികളുടെ മനസ്സിൽ ശക്തമായ ഭയവും പ്രതിരോധബോധവും സൃഷ്ടിക്കാതെ കുറ്റകൃത്യങ്ങൾ തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകേണ്ടതുണ്ടെന്നും, ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവർക്കെതിരെ മനുഷ്യാവകാശ സംഘടനകളുടെ വിമർശനം ഭയക്കാതെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഡൽഹി പൊലീസിന് കോടതി നിർദേശം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































