വനിതാ മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം: പാർലമെന്റ് സ്ട്രീറ്റിൽ പ്രതിഷേധം ഇരമ്പി

വനിതാ മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം: പാർലമെന്റ് സ്ട്രീറ്റിൽ പ്രതിഷേധം ഇരമ്പി
വനിതാ മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം: പാർലമെന്റ് സ്ട്രീറ്റിൽ പ്രതിഷേധം ഇരമ്പി
Share  
എഴുത്ത്

News desk

2026 Oct 04, 04:14 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാർലമെന്റ് സ്ട്രീറ്റിൽ വൻ പ്രതിഷേധം. ഡൽഹി ജന്തർ മന്തറിന് സമീപം നടന്ന സമരത്തിനിടെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്കാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് മടിക്കുന്നതായി ആരോപണമുണ്ട്. അതേസമയം, പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് ഡൽഹി പോലീസിന്റെ ഔദ്യോഗിക വിശദീകരണം.


​എസ്.ഐ.ആർ. നടപടിയുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം കവർ ചെയ്യുന്നതിനിടെയായിരുന്നു അക്രമം. സംഭവത്തിൽ പ്രതിഷേധിച്ച് പാർലമെന്റ് സ്ട്രീറ്റിൽ നടന്ന സമരത്തിൽ സി.ജെ.പി. വക്താവ് സൗരവ് ദാസ്, എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷ്, സി.പി.ഐ.എം. നേതാവ് ബൃന്ദ കാരാട്ട് തുടങ്ങിയവർ പങ്കെടുത്തു. പോലീസ് നിലവിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തിവരികയാണ്.


​വനിതാ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഞെട്ടലുണ്ടാക്കുന്നതാണെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നും പി.സി.ഐ ആവശ്യപ്പെട്ടു. ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. നൂറുകണക്കിന് വനിതാ പ്രവർത്തകരെയും പോലീസ് ക്രൂരമായ അതിക്രമത്തിന് ഇരയാക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w