വീണ്ടും മാധ്യമ വിലക്ക്: സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ 'നോക്യാപിന്റെ' ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ വിലക്കി മെറ്റ

വീണ്ടും മാധ്യമ വിലക്ക്: സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ 'നോക്യാപിന്റെ' ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ വിലക്കി മെറ്റ
വീണ്ടും മാധ്യമ വിലക്ക്: സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ 'നോക്യാപിന്റെ' ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ വിലക്കി മെറ്റ
Share  
എഴുത്ത്

News desk

2026 Oct 02, 02:27 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​കൊച്ചി: രാജ്യത്ത് വീണ്ടും മാധ്യമ വിലക്ക്. മലയാളത്തിലെ സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ 'നോക്യാപിന്റെ' (Nocap) ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയിൽ വിലക്കി. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ഔദ്യോഗിക നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മെറ്റയുടെ വിശദീകരണം. 'നിയമവിരുദ്ധ പ്രവർത്തനം' നടത്തുന്നതായി ചൂണ്ടിക്കാട്ടി ഐ.ടി. ആക്ട് 2000-ലെ സെക്ഷൻ 79(3)(ബി) പ്രകാരം സർക്കാർ നൽകിയ നോട്ടീസിനെ തുടർന്നാണ് പേജിന് വിലക്കേർപ്പെടുത്തിയതെന്ന വിവരം ലഭിച്ചതായി ചീഫ് എഡിറ്റർ അലി ഹൈദർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.


​എന്നാൽ നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് 'നിയമവിരുദ്ധമായി' കണ്ടെത്തിയത് എന്നത് സംബന്ധിച്ച് മെറ്റയിൽ നിന്നോ സർക്കാരിൽ നിന്നോ ഇതുവരെ യാതൊരുവിധ വ്യക്തതയും ലഭിച്ചിട്ടില്ല. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ-മതേതര തത്ത്വങ്ങളെയും മുൻനിർത്തിയാണ് നോക്യാപ് പ്രവർത്തിക്കുന്നതെന്ന് എഡിറ്റർ ചൂണ്ടിക്കാട്ടി. ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്യുകയും അധികാരത്തെ വിചാരണ ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവർത്തനം എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത് എന്ന് പ്രസ്താവനയിൽ ചോദിക്കുന്നു. കേരളത്തിൽ പ്രതിപക്ഷ സ്വരമുയർത്തുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും മാധ്യമങ്ങളെയും വിവിധ രീതികളിൽ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.


​മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റത്തെ ശക്തമായി ചെറുത്തുതോൽപ്പിച്ച പാരമ്പര്യമാണ് മലയാളി സമൂഹത്തിനുള്ളത്. അടിയന്തരാവസ്ഥക്കാലം മുതൽ അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിൽ കേരളം മുൻപന്തിയിലുണ്ടായിരുന്നു. നോക്യാപിന് നേരെ ഉണ്ടായിരിക്കുന്ന ഈ നടപടിക്കെതിരെ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ജാഗ്രതയും ഇടപെടലും ഉണ്ടാകണമെന്നും, ഒരു മാധ്യമത്തിന് നേരെ ഉയരുന്ന നിയന്ത്രണം നാളെ ഓരോ പൗരന്റെയും അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും എഡിറ്റർ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w