ന്യൂഡൽഹി: എസ്.ഐ.ആറിനെതിരെ (SIR) രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്പെഷ്യൽ ഡ്രൈവ് നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. 13 കോടി വോട്ടർമാർ എസ്.ഐ.ആറിന് പുറത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ്, ഒഴിവാക്കപ്പെട്ടവരെ വീണ്ടും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കമ്മീഷന്റെ ഈ തിരുത്തൽ നടപടി.
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവികളുമായി നടത്തിയ വീഡിയോ കോൺഫറൻസിന് പിന്നാലെ സെപ്റ്റംബർ 29-ന് കമ്മീഷൻ ഇതുസംബന്ധിച്ച് നിർദേശങ്ങൾ അടങ്ങിയ കത്ത് കൈമാറി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ പ്രക്രിയകൾ പൂർത്തിയായെങ്കിലും, വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരെയും പുതിയ വോട്ടർമാരെയും ഉൾപ്പെടുത്താനായി പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. ജൂലൈയിൽ ഉൾപ്പെടുത്തിയ പുതിയ ചോദ്യങ്ങൾ ഒഴിവാക്കി, ഫോം-6 അടിസ്ഥാനമാക്കിയായിരിക്കും ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. മുൻ വോട്ടർപട്ടികയുമായി നിലവിലെ എസ്.ഐ.ആർ താരതമ്യപ്പെടുത്തി യോഗ്യരായവരെ കണ്ടെത്താനും, അർഹരായവർക്ക് വീട്ടിലെത്തി അപേക്ഷ നൽകാൻ സൗകര്യമൊരുക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കും. നിലവിൽ എസ്.ഐ.ആർ നടപടികൾ പുരോഗമിക്കുന്ന മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വലിയ സംസ്ഥാനങ്ങളിൽ തിടുക്കപ്പെട്ട് ആരെയും പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ മുന്നറിയിപ്പ് നൽകി. നിർബന്ധമായും ഒഴിവാക്കേണ്ടി വരുന്ന പക്ഷം പ്രസ്തുത വ്യക്തികൾക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കൃത്യമായ സമയം അനുവദിക്കണമെന്നും, നേരിട്ടുള്ള വാദം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും കമ്മീഷൻ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































