ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് (എം.ഡി.ആർ) ഈടാക്കാനുള്ള തീരുമാനത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും എൻ.പി.സി.ഐ.യോടും വിശദീകരണം തേടി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുന്നതെന്നും ഈ വരുമാനം ആർക്കാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ ഈ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു.
സെപ്റ്റംബർ 15-നാണ് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് എം.ഡി.ആർ. ഈടാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അഞ്ജൻ ദത്ത സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീംകോടതി നടപടി. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, അത് ലഭിച്ചശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































