ഡൽഹിയിലെ പീഡന പരമ്പര: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ഡൽഹിയിലെ പീഡന പരമ്പര: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
ഡൽഹിയിലെ പീഡന പരമ്പര: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
Share  
എഴുത്ത്

News desk

2026 Sep 28, 03:35 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ന്യൂഡൽഹി: ഡൽഹിയിൽ അടുത്തിടെയുണ്ടായ അതിക്രൂരമായ ബലാത്സംഗ സംഭവങ്ങളിൽ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. തലസ്ഥാനത്ത് ഉണ്ടായ സംഭവങ്ങൾ 2012-ലെ നിർഭയ കേസിന് സമാനമാണെന്നും ക്രമസമാധാന പാലനത്തിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഡൽഹി സർക്കാരും പൊലീസും പൂർണ്ണമായി പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. വെറും ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം ഇത്തരം സാമൂഹിക തിന്മകളെ തടയാനാവില്ലെന്നും ഭരണകൂടത്തിന്റെ ഉത്തരവാദിത്തം കൃത്യമായി നിശ്ചയിക്കപ്പെടണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.


​ലേഡി ശ്രീറാം കോളേജിന് സമീപമുള്ള ആസ്ഥ കുഞ്ച് പാർക്കിൽ പതിനേഴുകാരി പീഡനത്തിനിരയായത്, സ്വരൂപ് നഗറിലെ കൂട്ടബലാത്സംഗം, ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന ബസിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആക്രമിക്കപ്പെട്ടത് തുടങ്ങിയ ക്രൂരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണായക ഇടപെടൽ. തെരുവ് വിളക്കുകളുടെ കുറവ്, ശാസ്ത്രീയ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, രാത്രികാല പൊലീസ് പട്രോളിങ്ങിലെ വീഴ്ചകൾ എന്നിവ ഗുരുതരമായ ഭരണപരമായ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


​ആസ്ഥ കുഞ്ച് പാർക്കിൽ മുൻപും ആക്രമണ ശ്രമങ്ങൾ നടന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിട്ടും സുരക്ഷ കൂട്ടാനോ പരിശോധന ശക്തമാക്കാനോ പൊലീസ് തയ്യാറായില്ലെന്ന വാർത്ത തികച്ചും ഖേദകരമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. ഭയമില്ലാതെ അന്തസ്സോടെ ജീവിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, കൃത്യനിഷ്ഠ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും കൂട്ടിച്ചേർത്തു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur