ന്യൂഡൽഹി: വിവാദങ്ങൾക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമാകുന്നു. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (CJP) നൽകിയ 48 മണിക്കൂർ അന്ത്യശാസനം ഇന്ന് അവസാനിക്കും. കോൺഗ്രസിന് പിന്നാലെ ഇടത് പാർട്ടികളും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് മുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുകയാണ്. വിഷയത്തിൽ ഗ്യാനേഷ് കുമാറിനെതിരെ കൂടുതൽ ഹർജികൾ സുപ്രീം കോടതിയിലെത്താനും സാധ്യതയുണ്ട്.
കരട് വോട്ടർപട്ടികയിൽ നിന്ന് പ്രമുഖരടക്കം 47.56 ലക്ഷം പേരെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിനായി ദില്ലിയിൽ യുവതലമുറയെ (Gen Z) ലക്ഷ്യമിട്ട് പ്രത്യേക എൻറോൾമെന്റ് ക്യാമ്പുകൾ സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ഈ മാസം 29, 30 തീയതികളിൽ സർവകലാശാലകളിലും കോളേജുകളിലും നടക്കുന്ന ക്യാമ്പുകളിൽ ആവശ്യമായ രേഖകളുമായെത്തിയാൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































