സബ്‌സിഡിയുള്ള എൽപിജി റീഫില്ലിന് ആധാർ ബയോമെട്രിക് നിർബന്ധമാക്കുന്നു; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

സബ്‌സിഡിയുള്ള എൽപിജി റീഫില്ലിന് ആധാർ ബയോമെട്രിക് നിർബന്ധമാക്കുന്നു; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
സബ്‌സിഡിയുള്ള എൽപിജി റീഫില്ലിന് ആധാർ ബയോമെട്രിക് നിർബന്ധമാക്കുന്നു; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
Share  
എഴുത്ത്

News desk

2026 Sep 20, 09:59 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: സബ്‌സിഡിയുള്ള എൽപിജി റീഫില്ലുകൾ ലഭിക്കുന്നതിന് ആധാർ ബയോമെട്രിക് പരിശോധന നിർബന്ധമാക്കുന്നു. പുതിയ നിയമം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് ആധാർ പരിശോധന പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി മുതൽ സബ്‌സിഡിയോടെ ഗ്യാസ് റീഫിൽ ചെയ്തു ലഭിക്കൂ. ഗ്യാസ് ഡെലിവറി സമയത്തോ, വിതരണക്കാരുടെ ഓഫീസിലോ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ വഴിയോ ഉപഭോക്താക്കൾക്ക് ബയോമെട്രിക് വിവരങ്ങൾ പുതുക്കാവുന്നതാണ്.


​സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് 27.43 കോടിയോളം വരുന്ന സജീവ ഗാർഹിക ഉപഭോക്താക്കൾ ഇതിനകം തന്നെ ബയോമെട്രിക് വിവരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരക്കാർ ഇനി പ്രത്യേകം വിവരങ്ങൾ നൽകേണ്ടതില്ലെന്നും ഇവരുടെ ഗ്യാസ് വിതരണം തടസ്സമില്ലാതെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. സബ്‌സിഡിയുള്ള എൽപിജി യഥാർത്ഥ ഉപഭോക്താക്കളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നടപടി. വ്യാജ കണക്ഷനുകൾ ഒഴിവാക്കി സബ്‌സിഡി വിതരണം പൂർണ്ണമായും സുതാര്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതേസമയം, യോഗ്യരായ ഒരു ഉപഭോക്താവിനും എൽപിജി സേവനം നിഷേധിക്കപ്പെടില്ലെന്ന് മന്ത്രാലയം ഉറപ്പുനൽകി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w