ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം വയലിൽ ഉപേക്ഷിച്ച മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച സ്വരൂപ് നഗറിലെ ഒരു വയലിൽ നിന്നാണ് അഴുകിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശരീരത്തിൽ ആറിടത്ത് മാരകമായി കുത്തേറ്റ പരിക്കുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ആൺസുഹൃത്തിനെ കാണാനെത്തിയ പെൺകുട്ടിയെ പ്രതി ടെമ്പോ വാനിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പൊലീസിൽ അറിയിക്കുമെന്ന് പെൺകുട്ടി പറഞ്ഞതോടെ പ്രതി മറ്റ് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും എല്ലാവരും ചേർന്ന് മദ്യലഹരിയിൽ പെൺകുട്ടിയെ വീണ്ടും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലിലെ ചെളിയിൽ മൂടുകയായിരുന്നു.
പ്രദേശത്തെ അൻപതോളം സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതും. കുടുംബത്തെ സഹായിക്കാൻ ജോലിക്കായുള്ള ശ്രമത്തിലായിരുന്ന പെൺകുട്ടി, രണ്ടുദിവസം കഴിഞ്ഞ് മടങ്ങിയെത്തുമെന്ന് അറിയിച്ചിരുന്നതിനാൽ വീട്ടുകാരും ആദ്യഘട്ടത്തിൽ അന്വേഷിച്ചിരുന്നില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































