2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം
Share  
എഴുത്ത്

News desk

2026 Sep 17, 05:13 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് (എം.ഡി.ആർ.) ഏർപ്പെടുത്തിയ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെയും ആർ.എസ്.എസ്. അനുഭാവ സംഘടനകളായ സ്വദേശി ജാഗരൺ മഞ്ച്, ലഘു ഉദ്യോഗ് ഭാരതി എന്നിവരുടെയും എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കേന്ദ്രത്തിന്റെ നിർണായക വിശദീകരണം. താങ്ങാനാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം കെട്ടിപ്പടുക്കാനാണ് ഈ തീരുമാനമെന്ന് സർക്കാർ അറിയിച്ചു. വരാനിരിക്കുന്ന ഒക്ടോബർ 15 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.


​പുതിയ ഉത്തരവ് പ്രകാരം വ്യക്തികൾ തമ്മിലുള്ള (P2P) സാധാരണ പണമിടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും. എന്നാൽ, 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളുടെ (P2M) ഇടപാടുകൾക്ക് പരമാവധി 0.4 ശതമാനം വരെ എം.ഡി.ആർ. ഈടാക്കും. ഒരു ഇടപാടിൽ ഈടാക്കാവുന്ന പരമാവധി തുക 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, റെയിൽവേ, ടെലികോം, ഇന്ധന മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപയാണ് ഫീസ്. റൂപേ കാർഡ് വഴിയുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഉണ്ടാവുകയില്ലെന്നും എൻ.പി.സി.ഐ. ഉത്തരവിൽ വ്യക്തമാക്കുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w