ഡൽഹി: പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വിദേശ പ്രതിനിധികളും രാഷ്ട്രത്തലവന്മാരും സഞ്ചരിക്കുന്ന പ്രധാന പാതയോരങ്ങളിലെ ചേരികൾ തുണി കെട്ടി മറച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി (എ.എ.പി). വസന്ത് വിഹാറിലെ ചേരി പ്രദേശമാണ് പ്രധാനമായും വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ നിന്ന് കണ്ണ് വെട്ടിക്കാനായി തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നത്. ദൃശ്യങ്ങൾ തുണികൊണ്ട് മറയ്ക്കാം എന്നാൽ യഥാർത്ഥ വസ്തുതകളെ മറച്ചുവെക്കാനാകില്ലെന്ന് എ.എ.പി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് യഥാർത്ഥത്തിൽ കുറവായിരിക്കെ ഉയർന്ന കണക്കുകൾ കാണിക്കുന്ന പോലെയാണ് യഥാർത്ഥ കാഴ്ചകൾ മറച്ചുപിടിക്കുന്ന ഈ നടപടിയെന്നും കാർട്ടൂൺ പങ്കുവെച്ചുകൊണ്ട് എ.എ.പി പരിഹസിച്ചു. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഉന്നതതല യോഗങ്ങൾ നടക്കുമ്പോൾ നഗരത്തിലെ ചേരികളും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളും കാഴ്ചയിൽപ്പെടാതിരിക്കാൻ തുണികളും മറകളും കെട്ടുന്ന രീതി ഇതിനുമുമ്പും ഡൽഹിയിൽ വിവാദമായിട്ടുണ്ട്. സെപ്റ്റംബർ 12, 13 തീയതികളിലാണ് ഡൽഹിയിൽ ബ്രിക്‌സ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































