തിരുവനന്തപുരം: കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംഘടനാ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പാർട്ടി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. അഞ്ച് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രാദേശിക ഏകോപനം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിൽ നിന്നുള്ള പ്രതിനിധികളായി നിതിൻ നോബിൾ, ഫിറോസ് ഖാൻ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ് എന്നിവരെ പ്രഖ്യാപിച്ചു. കൂടാതെ തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ്, ആന്തമാൻ & നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ പ്രതിനിധികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ആന്തമാനിൽ കെ. വിശ്വനാഥനും ലക്ഷദ്വീപിൽ മുഹമ്മദ് തുഫൈലുമാണ് പാർട്ടിയെ പ്രതിനിധീകരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് എളമാരൻ, പ്രഭാകരൻ, സെൽവ കാർതിക്, രാജ് കുമാർ, ഷാജഹാൻ എന്നിവരും കർണാടകയിൽ നിന്ന് ഭാവന, ജുനൈദ് അഹമദ്, മൊഹ്‌സിൻ, രാഹുൽ ഫിലിപ്, രാജേഷ് മോഹൻ ഗൗഡ എന്നിവരും പട്ടികയിലുണ്ട്. ആന്ധ്രാപ്രദേശിൽ ചേതൻ പ്രമോദ്, എൻ.ഭാസ്‌കർ, രാജ രത്നം എന്നിവരെയും തെലങ്കാനയിൽ ശ്രീജ റെഡ്ഡി, സ്റ്റാൻലി കോരണി, ഉപ്പു അശോക് എന്നിവരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര നേതൃത്വവും പ്രാദേശിക ഘടകങ്ങളും തമ്മിലുള്ള ഏകോപനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ഈ സമിതി മേൽനോട്ടം വഹിക്കും. വരും ആഴ്ചകളിൽ കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ചേരുമെന്നും ഭാവി പരിപാടികളുടെ കൃത്യമായ റോഡ്മാപ്പ് തയാറാക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































