ISRO വീണ്ടും വിജയവഴിയിൽ; ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ചു

ISRO വീണ്ടും വിജയവഴിയിൽ; ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ചു
ISRO വീണ്ടും വിജയവഴിയിൽ; ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ചു
Share  
എഴുത്ത്

News desk

2026 Sep 04, 09:00 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി : ഇന്ത്യയുടെ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി എഫ്-17 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയെന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. പുലർച്ചെ 2.55-നായിരുന്നു വിക്ഷേപണം.


​കഴിഞ്ഞ ജനുവരിയിൽ നടന്ന പിഎസ്എൽവി സി-62 ദൗത്യത്തിന്റെ പരാജയത്തിന് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമാണിത്. ഇരുപത്തിയേഴര മണിക്കൂർ നീണ്ട കൗണ്ട് ഡൗണിനൊടുവിലായിരുന്നു റോക്കറ്റ് കുതിച്ചുയർന്നത്. രാജ്യസുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന 'ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ' (ഇഒഎസ്-05) ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവൻ സമയവും നിരീക്ഷിക്കും. 2021 ഓഗസ്റ്റിൽ നടന്ന ജിഎസ്എൽവി എഫ്-10 ദൗത്യം പരാജയപ്പെട്ടതിനെ തുടർന്ന് അതിന് പകരമായി നിർമ്മിച്ചതാണ് ഈ പുതിയ ഉപഗ്രഹം.


​2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ട ശേഷം സ്വന്തം പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ചാണ് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തുക. വിക്ഷേപണത്തിന് റോക്കറ്റ് മുൻപേ സജ്ജമായിരുന്നെങ്കിലും പിഎസ്എൽവി പരാജയത്തെ തുടർന്ന് പരിശോധനകൾക്കായാണ് ദൗത്യം വൈകിയത്. ഈ ദൗത്യം വിജയകരമായതോടെ ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി. മാർച്ചിന് മുമ്പ് ആറ് വിക്ഷേപണങ്ങൾ കൂടി നടത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU