രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടർ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയിൽ വാണിജ്യ സിലിണ്ടർ വില 2,701 രൂപയായി ഉയർന്നു. ചെന്നൈയിൽ വില 2,916.50 രൂപയിലെത്തി. കൊച്ചിയിൽ സിലിണ്ടർ ഒന്നിന് 2783.50 രൂപയും നൽകേണ്ടി വരും. ഗാർഹിക എൽപിജിയുടെ വിലയിൽ മാറ്റമില്ല.
അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങൾക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ് വീണ്ടും വർധനവുണ്ടായിരിക്കുന്നത്. മാസാരംഭത്തിലെ ഈ വിലവർധന ഹോട്ടലുകൾ, ഭക്ഷ്യോത്പ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, തട്ടുകടകൾ, ബേക്കറികൾ, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകൾ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും. നേരത്തെ തുടർച്ചയായ വില വർധനയുണ്ടായപ്പോൾ ഹോട്ടൽ ഭക്ഷണത്തിന് വില ഉയർന്നിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
