ഗുണനിലവാരത്തിൽ വീഴ്ച: എൽജി, എവറസ്റ്റ് കായപ്പൊടികളുടെ വിൽപ്പന നിരോധിച്ച് എഫ്എസ്എസ്എഐ

ഗുണനിലവാരത്തിൽ വീഴ്ച: എൽജി, എവറസ്റ്റ് കായപ്പൊടികളുടെ വിൽപ്പന നിരോധിച്ച് എഫ്എസ്എസ്എഐ
ഗുണനിലവാരത്തിൽ വീഴ്ച: എൽജി, എവറസ്റ്റ് കായപ്പൊടികളുടെ വിൽപ്പന നിരോധിച്ച് എഫ്എസ്എസ്എഐ
Share  
എഴുത്ത്

News desk

2026 Aug 30, 01:20 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എവറസ്റ്റ്, ലാൽജീ ഗോധു (LG) കായം എന്നിവയുടെ വിൽപ്പന താൽക്കാലികമായി നിരോധിച്ച് എഫ്എസ്എസ്എഐ. ലബോറട്ടറി പരിശോധനയിൽ കായത്തിൽ അനുവദനീയമായതിലും കുറഞ്ഞ അളവിൽ 'ആൽക്കഹോൾ സോള്യൂബിൾ എക്സ്ട്രാക്റ്റും' ഉയർന്ന അളവിൽ സ്റ്റാർച്ചും കണ്ടെത്തിയതാണ് നടപടിക്ക് കാരണം.

ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് എവറസ്റ്റ് ഫുഡ് പ്രൊഡക്ട്സ് (Everest Food Products), ലാൽജീ ഗോധു (LG) കായം വിൽപ്പന താൽക്കാലികമായി നിരോധിച്ച് എഫ്എസ്എസ്എഐ (FSSAI). ലബോറട്ടറി പരിശോധനയിൽ ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരം പുലർത്തുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാനും, നിയമലംഘനം വിശദീകരിക്കാനും ഇരു കമ്പനികൾക്കും എഫ്.എസ്.എസ്.എ.ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. വിപണിയിലുള്ള ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളെ തിരികെ വിളിക്കാനും ഉപദേശമുണ്ട്. എവറസ്റ്റിന്റെ എഗ്ഗ് കറി മസാല, ചിക്കൻ മസാല, ഗരം മസാല എന്നിവയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ നിലവിൽ നിരോധിച്ചിട്ടില്ല.


ഒരു ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് മുംബൈയിലെയും ഗുജറാത്തിലെ ഉംബർഗാവിലെയും നിർമ്മാണ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. നിയമപ്രകാരം കായം പൊടിയിൽ കുറഞ്ഞത് 5% എങ്കിലും 'ആൽക്കഹോൾ സോള്യൂബിൾ എക്സ്ട്രാക്റ്റ്' ഉണ്ടായിരിക്കണമെന്നാണ്. എന്നാൽ പരിശോധിച്ച സാമ്പിളുകളിൽ ഇത് 0 മുതൽ 3% വരെ മാത്രമാണ് കണ്ടെത്തിയത്. ഇത് കൂടാതെ, എൽ ജിയിൽ നിന്ന് ശേഖരിച്ച കായം സാമ്പിളുകളിൽ 15% മുതൽ 32% വരെ സ്റ്റാർച്ച് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. അനുവദനീയമായ പരമാവധി പരിധി വെറും 1% മാത്രമാണ്.


അതേ സമയം, അമിതമായി പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് (Saturated Fat) എന്നിവ അടങ്ങിയ പാക്കേജ്ഡ് ഭക്ഷണങ്ങളുടെ മുൻഭാഗത്ത് ചുവന്ന നിറത്തിൽ മുന്നറിയിപ്പ് ലേബൽ വക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ എഫ്എസ്എസ്എഐ നിർദ്ദേശം സമർപ്പിച്ചു. മുന്നറിയിപ്പ് ലേബലുകൾ നടപ്പിലാക്കാൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെയും എഫ്എസ്എസ്എഐയെയും സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w