ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ഇന്ത്യയുടെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരുമായി സംസാരിക്കുകയും അതിർത്തി ജില്ലകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ അധിക ദേശീയ ദുരന്ത പ്രതികരണ സേന (NDRF) സംഘങ്ങളെ വിന്യസിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളിനൊപ്പം ഇന്ത്യയുണ്ടാകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
നേപ്പാൾ-ചൈന അതിർത്തി മേഖലയിലുണ്ടായ പ്രളയത്തെ തുടർന്ന് ഫുർകെ ഖോലയ്ക്ക് സമീപമുള്ള ത്രിശൂലി നദിയിൽ ജലനിരപ്പ് ഉയർന്നതായി എൻ.ഡി.ആർ.എഫ് അറിയിച്ചിട്ടുണ്ട്. ഈ പ്രളയജലം താഴേക്ക് ഒഴുകി ഗണ്ഡക് നദിയിലേക്ക് എത്താൻ സാധ്യതയുള്ളതിനാലാണ് അതിർത്തിയോട് ചേർന്നുള്ള ബിഹാർ, യു.പി. ജില്ലകളിൽ ജാഗ്രത ശക്തമാക്കിയത്. നിലവിൽ കേന്ദ്ര ആഭ്യന്തര, വിദേശകാര്യ, ജല, പ്രതിരോധ മന്ത്രാലയങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നേപ്പാളിലെ ജലസംഭരണികളിൽ നിലവിൽ ജലനിരപ്പ് കുറയുന്നുണ്ടെന്നും പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ജല കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
