കേന്ദ്രസർക്കാർ സിവിലിയൻ വിഭാഗങ്ങളിൽ 8.23 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു: വിവരാവകാശ രേഖ

കേന്ദ്രസർക്കാർ സിവിലിയൻ വിഭാഗങ്ങളിൽ 8.23 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു: വിവരാവകാശ രേഖ
കേന്ദ്രസർക്കാർ സിവിലിയൻ വിഭാഗങ്ങളിൽ 8.23 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു: വിവരാവകാശ രേഖ
Share  
എഴുത്ത്

News desk

2026 Aug 24, 08:46 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മയും സർക്കാർ ജോലികൾക്കായുള്ള മത്സരവും രൂക്ഷമായി തുടരുമ്പോൾ, കേന്ദ്രസർക്കാരിന്റെ വിവിധ സിവിലിയൻ വിഭാഗങ്ങളിൽ 8.23 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ രേഖ. ആകെ അനുവദിക്കപ്പെട്ട 39.23 ലക്ഷം തസ്തികകളിൽ 2024 മാർച്ച് 1-ലെ കണക്കുപ്രകാരം 30.99 ലക്ഷം പേർ മാത്രമാണ് ജോലി ചെയ്യുന്നത്. അനുവദിച്ച തസ്തികകളുടെ 21 ശതമാനത്തോളമാണിത്. സാമൂഹിക പ്രവർത്തകൻ ചന്ദ്ര ശേഖർ ഗൗറിന് ധനമന്ത്രാലയത്തിലെ 'പേ റിസർച്ച് യൂണിറ്റ്' നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ ഈ കണക്കിൽ ഉൾപ്പെടുന്നില്ല.


​ഉന്നത ഭരണകേന്ദ്രങ്ങളായ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ 35.74 ശതമാനവും (287 ഒഴിവുകൾ) പ്രധാനമന്ത്രിയുടെ ഓഫീസിൽ 28.57 ശതമാനവും (126 ഒഴിവുകൾ) തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഏറ്റവും കൂടുതൽ ഒഴിവുകൾ പ്രതിരോധ മന്ത്രാലയത്തിന്റെ സിവിലിയൻ വിഭാഗത്തിലാണ് (2,42,243). റെയിൽവേയിൽ 2,40,125-ഉം ആഭ്യന്തര മന്ത്രാലയത്തിൽ 1,10,885-ഉം ഒഴിവുകളുണ്ട്. ആകെ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ നാലിൽ മൂന്ന് ഭാഗവും ഈ മൂന്ന് മേഖലകളിലാണ്. കൂടാതെ റവന്യൂ, തപാൽ, ആണവോർജ്ജം, ബഹിരാകാശം തുടങ്ങി പ്രമുഖ മന്ത്രാലയങ്ങളിലും വലിയ തോതിൽ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu