ന്യൂഡൽഹി: ഇന്ത്യയില്‍ ടാക്‌സി സേവനങ്ങള്‍ക്ക് പുറമെ പൊതുഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് ഊബര്‍. ഉപഭോക്താക്കൾക്ക് ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്കിങും ഊബര്‍ ആപ്പ് വഴി നേരിട്ട് നടത്താം. പ്രമുഖ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ഇക്‌സിഗോയുമായി (ixigo) സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ട്രെയിനുകൾ തിരയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.
ഊബര്‍ ഹോം സ്‌ക്രീനിലെ 'Bus & Train' ഓപ്ഷനിലൂടെയോ സര്‍വീസസ് വിഭാഗത്തിലൂടെയോ ഈ സൗകര്യം ഉപയോഗപ്പെടുത്താം. യാത്രയുടെ വിവരങ്ങളും തീയതിയും നൽകി ലഭ്യമായ ട്രെയിനുകൾ തിരഞ്ഞെടുത്ത് ബുക്കിങ് പൂർത്തിയാക്കാം. ട്രെയിൻ ടിക്കറ്റെടുക്കുന്നതിനൊപ്പം തന്നെ റെയില്‍വേ സ്റ്റേഷനിലേക്കും തിരികെ ലക്ഷ്യസ്ഥാനത്തേക്കുമുള്ള ഊബർ റൈഡുകളും ഒരൊറ്റ ആപ്പിലൂടെ തടസ്സമില്ലാതെ ഏകോപിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
ട്രെയിനില്‍ കയറുന്നതിന് മുമ്പും ഇറങ്ങിയ ശേഷവുമുള്ള യാത്രാ ആവശ്യങ്ങള്‍ കൂടി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ അര്‍ണബ് കുമാര്‍ പറഞ്ഞു. ഈ വർഷം ആദ്യം ഇക്‌സിഗോയുടെ 'അഭിബസുമായി' ചേർന്ന് അന്തർനഗര ബസ് ടിക്കറ്റ് ബുക്കിങ് ഊബർ ലഭ്യമാക്കിയിരുന്നു. പുതിയ മാറ്റത്തോടെ ഓട്ടോ, കാർ, മെട്രോ, ഇന്റർസിറ്റി വാഹനങ്ങൾ, ബസ്, ട്രെയിൻ എന്നിവയെല്ലാം ഉൾപ്പെടുന്ന വിപുലമായ യാത്രാ ശൃംഖലയായി ഊബർ മാറിയിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































