പൊതുജനാരോഗ്യ രംഗത്ത് സമഗ്രമാറ്റം വേണമെന്ന് സിജെപി; ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാൻ പുതിയ ക്യാമ്പയിൻ

പൊതുജനാരോഗ്യ രംഗത്ത് സമഗ്രമാറ്റം വേണമെന്ന് സിജെപി; ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാൻ പുതിയ ക്യാമ്പയിൻ
പൊതുജനാരോഗ്യ രംഗത്ത് സമഗ്രമാറ്റം വേണമെന്ന് സിജെപി; ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാൻ പുതിയ ക്യാമ്പയിൻ
Share  
എഴുത്ത്

News desk

2026 Aug 16, 09:11 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കുന്നതിനായി പുതിയ ക്യാമ്പയിനുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പൊതുജനാരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണെന്നും കൃത്യമായ ചികിത്സ ലഭിക്കാതെ സാധാരണക്കാർ ദുരിതത്തിലാണെന്നും പാർട്ടി കൺവീനർ അഭിജീത് ദീപ്കെ പറഞ്ഞു. ഗ്രാമീണ മേഖലയിലെ സ്‌കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ നടത്തിയ 'സ്‌കൂൾ ടീക് കരോ' ക്യാമ്പയിന് പിന്നാലെയാണ് ആശുപത്രികളിലെ പ്രവർത്തനങ്ങൾ പരിശോധിക്കാനുള്ള പുതിയ പ്രചാരണത്തിന് പാർട്ടി തുടക്കമിട്ടിരിക്കുന്നത്.


​അതേസമയം, സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെട്ടത് വിവാദത്തിനിടയാക്കി. 26 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ട് മണിക്കൂറുകൾക്കകം മെറ്റ പുനഃസ്ഥാപിച്ചെങ്കിലും, സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്ന് അഭിജീത് ദിപ്കെ ആരോപിച്ചു. ഇത്തരം നടപടികളിൽ ഭയപ്പെടില്ലെന്നും ജനകീയ വിഷയങ്ങളുമായി മുന്നോട്ടുപോകുമെന്നും പാർട്ടി വ്യക്തമാക്കി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU