ന്യൂഡല്‍ഹി: ദേശീയപാതകളിൽ അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ വേഗത്തിൽ ലഭ്യമാക്കുന്നതിനായി കടുത്ത നിർദേശങ്ങളുമായി ദേശീയപാത അതോറിറ്റി (NHAI). അപകട സന്ദേശം ലഭിച്ചാൽ പത്ത് കിലോമീറ്റർ ദൂരപരിധിയിലുള്ള ആംബുലൻസ് 10 മിനിറ്റിനകം സംഭവസ്ഥലത്ത് എത്തിച്ചേരണമെന്നാണ് പ്രധാന നിർദേശം. ഈ നിർദേശം ലംഘിച്ചാൽ 10,000 രൂപ പിഴ ഈടാക്കും. ഇതിനുപുറമേ, അപകടസ്ഥലത്തെത്തുന്ന ആംബുലൻസ് ഒരു മണിക്കൂറിനുള്ളിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരിക്കണം. ഈ സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടാലും 10,000 രൂപ പിഴയൊടുക്കേണ്ടിവരും.
ആംബുലൻസുകൾ, ക്രെയിനുകൾ, പട്രോളിംഗ് വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഓൺ-റോഡ് യൂണിറ്റുകളുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കാനാണ് NHAI സർക്കുലർ ഇറക്കിയത്. നിലവിൽ എന്‍എച്ച്എഐക്ക് കീഴിലുള്ള 50,000 കിലോമീറ്ററോളം വരുന്ന ഹൈവേകളിൽ ഏകദേശം 3,000 ആംബുലൻസുകളും 1,000 പട്രോളിംഗ് വാഹനങ്ങളും ക്രെയിനുകളും പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങളിലെ പ്രതികരണ സമയത്തിലുണ്ടാകുന്ന കാലതാമസത്തെക്കുറിച്ച് സുപ്രീം കോടതി, റോഡ് സുരക്ഷാ കമ്മിറ്റി, സി.എ.ജി എന്നിവ മുന്നോട്ടുവെച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയുള്ള ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പ്രോജക്ട് ഡയറക്ടർമാർക്കും റീജിയണൽ ഓഫീസർമാർക്കും എന്‍എച്ച്എഐ നിർദേശം നൽകിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































