പീഡനക്കേസിൽ ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറെൽ അറസ്റ്റിൽ

പീഡനക്കേസിൽ ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറെൽ അറസ്റ്റിൽ
പീഡനക്കേസിൽ ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറെൽ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Aug 12, 08:21 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ബംഗാൾ ക്രിക്കറ്റ് താരവും ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററുമായ അഭിഷേക് പോറെലിനെ (23) ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ഹൂഗ്ലിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത താരത്തെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി ചിൻസുറ കോടതിയിൽ ഹാജരാക്കിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനൊപ്പം ഭീഷണിപ്പെടുത്തൽ, സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിക്കൽ എന്നീ ആരോപണങ്ങളും മൊഗ്ര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലുണ്ട്.


​കേസിൽ കൃത്യമായ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പരാതിക്കാരി നൽകിയ ഹർജിയിൽ പോറെലിനെയും മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരാതിക്കാരിയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി നിർദേശിച്ചിരുന്നു. 2023-ൽ തുടങ്ങിയ പരിചയം പിന്നീട് കുടുംബങ്ങൾ തമ്മിലുള്ള വിവാഹച്ചർച്ചകളിലേക്ക് എത്തിയെന്നും, 2026 ഏപ്രിലിൽ ഡൽഹിയിൽ വെച്ച് മർദ്ദനമേറ്റെന്നും തടഞ്ഞുവെച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു.


​എന്നാൽ ആരോപണങ്ങളെല്ലാം മുൻപ് തന്നെ നിഷേധിച്ച പോറെൽ, പോലീസ് അന്വേഷണത്തിന് ശേഷം വിശദമായി മറുപടി നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ ബംഗാൾ ക്രിക്കറ്റിലെയും ഡൽഹി ക്യാപിറ്റൽസിലെയും സജീവ സാന്നിധ്യമായ ഈ യുവതാരത്തിന്റെ കരിയറിന് കേസ് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU