ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു: ഛത്തീസ്ഗഢും ജമ്മു കശ്മീറും മുന്നിൽ, കേരളം മൂന്നാം സ്ഥാനത്ത്

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു: ഛത്തീസ്ഗഢും ജമ്മു കശ്മീറും മുന്നിൽ, കേരളം മൂന്നാം സ്ഥാനത്ത്
ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു: ഛത്തീസ്ഗഢും ജമ്മു കശ്മീറും മുന്നിൽ, കേരളം മൂന്നാം സ്ഥാനത്ത്
Share  
എഴുത്ത്

News desk

2026 Aug 11, 09:06 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ പാദത്തിലെ 5 ശതമാനത്തിൽ നിന്ന് ഏപ്രിൽ-ജൂൺ കാലയളവിൽ 5.4 ശതമാനമായി ഉയർന്നതായി കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ പീരിയഡിക് ലേബർ ഫോഴ്സ് സർവേ (PLFS) കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമായും ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ വർധിച്ചതാണ് ഈ വർധനവിന് കാരണം. ഗ്രാമീണ മേഖലയിൽ മുൻ പാദത്തിലെ 4.3 ശതമാനത്തിൽ നിന്ന് 4.8 ശതമാനമായും നഗരങ്ങളിൽ 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായും നിരക്ക് ഉയർന്നു.


​സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായും പുരുഷന്മാരിലേത് 4.8-ൽ നിന്ന് 5.3 ശതമാനമായും വർധിച്ചു. സംസ്ഥാനങ്ങളുടെ കണക്കെടുപ്പിൽ 12.8 ശതമാനം തൊഴിലില്ലായ്മ നിരക്കുള്ള ഛത്തീസ്ഗഢാണ് പട്ടികയിൽ ഒന്നാമത്. ജമ്മു കശ്മീർ (9.1%), കേരളം (8.9%), പഞ്ചാബ് (8.5%), ആന്ധ്രപ്രദേശ് (7.4%) എന്നിവയാണ് തുടർന്നുളള സ്ഥാനങ്ങളിൽ.


​യുവാക്കളുടെ (15-29 വയസ്സ്) തൊഴിലില്ലായ്മ നിരക്ക് 15 ശതമാനത്തിൽ നിന്ന് 15.9 ശതമാനമായി ഉയർന്നു. യുവതികളിലെ തൊഴിലില്ലായ്മ 17.7 ശതമാനത്തിൽ നിന്ന് 19.6 ശതമാനമായി കുത്തനെ വർധിച്ചതാണ് യുവാക്കളുടെ ആകെ കണക്കിനെ ബാധിച്ചത്. സർവേയ്ക്ക് തൊട്ടുമുമ്പുള്ള ഏഴ് ദിവസത്തെ തൊഴിൽ സ്ഥിതി (Current Weekly Status) അടിസ്ഥാനമാക്കിയാണ് കണക്കുകൾ തയ്യാറാക്കിയത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU