ന്യൂഡൽഹി: ഡൽഹിയിലെ സി.ജെ.പി. (കോക്രോച്ച് ജനതാ പാർട്ടി) സമരത്തിന് പിന്നാലെ യൂട്യൂബ്, എക്‌സ്, ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്ര സർക്കാർ നിരീക്ഷണം കടുപ്പിച്ചു. ഉള്ളടക്കങ്ങൾ നിർദേശിക്കുന്ന അൽഗോരിതം പ്രവർത്തിക്കുന്നതിൽ ബാഹ്യ ഇടപെടലുകളോ കൃത്രിമത്വമോ ഉണ്ടോയെന്ന് പരിശോധിക്കുന്ന സർക്കാർ, നിലവിലെ അൽഗോരിതങ്ങളിൽ മാറ്റം വരുത്തണമെന്ന് മെറ്റയോട് നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ മെറ്റാ പ്രതിനിധികളുമായി കേന്ദ്ര ഉദ്യോഗസ്ഥർ വീണ്ടും ചർച്ച നടത്തിയേക്കും.
എന്നാൽ, കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിനെതിരായ പ്രതിഷേധ വീഡിയോകളുടെ പ്രചാരം തടയാൻ അക്കൗണ്ടുകൾക്ക് മേൽ അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. സി.ജെ.പി. സമരവുമായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്ന റീലുകളും പോസ്റ്റുകളും ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതായി പരാതി ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ്, അരവിന്ദ് കെജ്രിവാൾ, സി.ജെ.പി. വക്താവ് സൗരവ് ദാസ് എന്നിവരുൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യപ്പെടുകയോ ദൃശ്യപരത കുറയ്ക്കപ്പെടുകയോ ചെയ്തതായാണ് വിവരം.
വിമർശനങ്ങൾ ഉയർന്നതോടെ, കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച പോസ്റ്റുകളാണ് നീക്കം ചെയ്തതെന്ന വിശദീകരണവുമായി മെറ്റ രംഗത്തെത്തി. അതേസമയം, പ്ലാറ്റ്‌ഫോമുകളുടെ മേൽ കടുത്ത സമ്മർദം ചെലുത്തി പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും തടയാനുള്ള കേന്ദ്ര നീക്കം അപലപനീയമാണെന്ന് സി.ജെ.പി.യും മറ്റ് പ്രതിപക്ഷ പാർട്ടികളും കുറ്റപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































