ദില്ലി: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). പാർട്ടി രൂപീകരണത്തിന് പകരം ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ശക്തമായൊരു സമ്മർദ ശക്തിയായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് സംഘടന വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പോരാട്ടം ഏറ്റെടുക്കുന്നതടക്കമുള്ള തുടർ സമരപരിപാടികൾ തീരുമാനിക്കുന്നതിനായി അഭിജിത് ദീപ്കെയുടെ വസതിയിൽ രണ്ടുദിവസത്തെ നിർണായക യോഗം തുടരുകയാണ്.
മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിൽ നടന്ന യോഗത്തിൽ യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ടുകണ്ട് സംവദിക്കുന്നതിനായി രാജ്യവ്യാപക പര്യടനം നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായി. ജന്തർമന്തറിലെ നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത വോളണ്ടിയർമാരുമായും വിദ്യാർത്ഥികളുമായും നേതൃത്വം നേരത്തെ ആശയവിനിമയം നടത്തിയിരുന്നു.
അതിനിടെ, സൗരവ് ദാസിന്റെ വസതിയിലേക്ക് ഓൺലൈൻ മാധ്യമങ്ങൾ അതിക്രമിച്ചുകയറിയ സംഭവത്തിൽ സി.ജെ.പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും അതിക്രമം കാട്ടിയവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സംഘടന വക്താവ് അശുതോഷ് രംഗ മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































