മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി, 6 പേർ അറസ്റ്റിൽ

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി, 6 പേർ അറസ്റ്റിൽ
മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി, 6 പേർ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Aug 05, 05:20 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ബെംഗളൂരു: മംഗളൂരു ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് ഒന്നാം സെമസ്റ്റ‌ർ വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളായ ആറ് വിദ്യാർത്ഥികളും മലയാളികളാണെന്ന് പൊലീസ് അറിയിച്ചു.


ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു എന്ന പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളായ ആറുപേരെ പാണ്ഡേശ്വർ പൊലീസ് അറസ്റ്റ് ചെയ്തത്. കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് തങ്ങളെ മർദിച്ചതെന്ന് ആദർശും ജസിൻ ഖാദറും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ ചായ കുടിക്കാൻ കോളേജിന് സമീപത്തെ കടയിലെത്തിയപ്പോൾ സീനിയർ വിദ്യാർത്ഥികൾ ഇവരെ തടയുകയും കറുത്ത ഷൂസ് ധരിച്ചതിന് തട്ടിക്കേറുകയും ആയിരുന്നു. തങ്ങളെയും മാതാപിതാക്കളെയും സീനിയർ വിദ്യാർത്ഥികൾ അസഭ്യം പറഞ്ഞതായി ആദർശും ജസിനും പറ‌ഞ്ഞു. പിന്നാലെ ആദർശിന്റെ തല കൈ കൊണ്ട് പിടിച്ച് തിരിച്ചു.


ഇതോടെ ഭയന്ന ജസിൻ സമീപത്തെ കടയിലെത്തി പൊലീസ് സ്റ്റേഷന്റെ നമ്പർ തരപ്പെടുത്തി വിളിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ആദർശിന്റെ കഴുത്തിൽ കോള‌ർ ഇട്ടിട്ടുണ്ട്. ജസിനും അടിയേറ്റ പരിക്കുകളുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് പരാതി എഴുതി വാങ്ങി. പ്രതികളായ ആറ് മലയാളികളെയും അറസ്റ്റ് ചെയ്തു. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളാണ് ഇവർ. ആരോപണവിധേയരായ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുമെന്ന് കോളേജ് മാനേജ്മെന്റും വ്യക്തമാക്കി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu