മാഹി കോളേജിൽ ‘നാശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ അന്തർകലാലയ കലാമത്സരം

മാഹി കോളേജിൽ ‘നാശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ അന്തർകലാലയ കലാമത്സരം
മാഹി കോളേജിൽ ‘നാശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ അന്തർകലാലയ കലാമത്സരം
Share  
എഴുത്ത്

News desk

2026 Aug 04, 11:04 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി കോളേജിൽ ‘നാശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ അന്തർകലാലയ കലാമത്സരം

മാഹി: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴിലുള്ള മേരാ യുവ ഭാരത് (മൈ ഭാരത്), എൻഎസ്എസ് മാഹി, മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘നാശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ ക്യാമ്പയിന്റെ ഭാഗമായി അന്തർകലാലയ കലാമത്സരം കോളേജ് കാമ്പസിൽ സംഘടിപ്പിച്ചു.

ലഹരിക്കെതിരെ യുവജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുകയും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തിയെ അണിനിരത്തുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം

mla2

.മാഹി നിയമസഭാ എം.എൽ.എ അഡ്വ. ടി. അശോക് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ സ്വാഗതം പറഞ്ഞു. ദേശീയ സേവന പദ്ധതി (എൻഎസ്എസ്) കോർഡിനേറ്റർ ഡോ. ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. മൂകാംബിക എ.പി. അനുമോദന പ്രസംഗം നടത്തി. മൈ ഭാരത് മാഹി ഡെപ്യൂട്ടി ഡയറക്ടർ സനൂപ് സി. നന്ദി രേഖപ്പെടുത്തി.


deepam2

സംഘഗാനം, തീമാറ്റിക് ഗ്രൂപ്പ് ഡാൻസ്, മൈം, വാട്ടർ കളർ പെയിന്റിംഗ്, പ്രസംഗം, സ്ലാം പൊയട്രി (മലയാളം പദ്യം ചൊല്ലൽ), റീൽ നിർമ്മാണം, മുദ്രാവാക്യരചന തുടങ്ങി വിവിധ ഇനങ്ങളിലായി വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഓരോ ഇനത്തിലെയും ഒന്നാം സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.


deepam


പരിപാടിയുടെ ഭാഗമായി ലഹരിവിമുക്ത ഭാരതം എന്ന പ്രതിജ്ഞയും പങ്കെടുത്തവർ ഏറ്റുചൊല്ലി. യുവജനങ്ങളെ ക്രിയാത്മക പ്രവർത്തന ങ്ങളിലേക്ക് നയിച്ചുകൊണ്ട് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ആരോഗ്യകരമായ യുവതലമുറയെ വാർത്തെടുക്കാനും ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

deepam4
capture_1785864764
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu