ന്യൂഡല്‍ഹി: ജീവപര്യന്തം തടവുശിക്ഷയെന്നാൽ പ്രതിയുടെ ജീവിതാവസാനം വരെയുള്ള തടവുകാലമാണെന്ന് സുപ്രീംകോടതി വീണ്ടും വ്യക്തത വരുത്തി. മരണം വരെയുള്ള തടവുശിക്ഷ പൂർണ്ണമായും ഭരണഘടനാനുസൃതമാണെന്നും, വധശിക്ഷയ്ക്ക് പകരമായി ജീവിതാവസാനം വരെ നീളുന്ന ജീവപര്യന്തം ശിക്ഷ കോടതികൾക്ക് നൽകാവുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജീവിതാവസാനം വരെയുള്ള ശിക്ഷാവിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തടവുകാർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുൾപ്പെട്ട ബെഞ്ച് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
ശിക്ഷാ ഇളവോ പരോളോ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷയാണ് വിചാരണ കോടതിയോ ഹൈക്കോടതിയോ വിധിക്കുന്നതെങ്കിൽ, പ്രതി ജീവിതാവസാനം വരെ ജയിലിൽ കഴിയണമെന്നും ഇത്തരം പ്രത്യേക ശിക്ഷകളിൽ സാധാരണ രീതിയിലുള്ള ഇളവുകൾ ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, കോടതി വിധിയിൽ പ്രതിക്ക് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകം പരാമർശങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ സർക്കാരിന് ഇടപെടാൻ നിയമപരമായ അവകാശമുണ്ടായിരിക്കുമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































