'രാജ്യനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ'; പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്

'രാജ്യനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ'; പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്
'രാജ്യനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ'; പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്
Share  
എഴുത്ത്

News desk

2026 Jul 30, 12:56 PM
R
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ച സംഭവത്തിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്. സി.ആർ.പി.എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ്, ഉദ്യോഗസ്ഥർ എല്ലാ നിയമപരമായ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ചതായി കണ്ടെത്തി ക്ലീൻ ചിറ്റ് നൽകിയത്. ഇതോടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ ഇനി യാതൊരുവിധ അച്ചടക്ക നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. കൊണാൾട്ട് പ്ലേസ് ഭാഗത്തുണ്ടായിരുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥനാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്നും, സമരക്കാർക്ക് നേരെ ഏഴ് തവണ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ അഞ്ച് തവണ പ്രതിഷേധക്കാർക്ക് പെല്ലറ്റേറ്റെന്നുമാണ് സി.ആർ.പി.എഫിന്റെ കണ്ടെത്തൽ. രണ്ട് റൗണ്ട് പെല്ലറ്റ് നിലത്താണ് പതിച്ചത്. എന്നാൽ, സമരക്കാർ ക്രൂരമായി കല്ലെറിഞ്ഞപ്പോഴാണ് സ്വയരക്ഷാർത്ഥം പെല്ലറ്റ് ഗൺ ഉപയോഗിക്കേണ്ടി വന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


​സംഭവത്തിൽ ആർ.എ.എഫ് ഉദ്യോഗസ്ഥർക്ക് പൂർണ്ണ പിന്തുണയുമായി സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ജി.പി. സിംഗും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ നന്മയ്ക്കായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി പൂർണ്ണ പിന്തുണ നൽകുമെന്നും, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകി. ഭയമില്ലാതെ ഉദ്യോഗസ്ഥർക്ക് കർത്തവ്യങ്ങൾ നിർവ്വഹിക്കാമെന്നും, എവിടെയെങ്കിലും മറുപടി പറയേണ്ടി വന്നാൽ ഡയറക്ടർ ജനറൽ എന്ന നിലയിൽ താൻ അത് നേരിട്ടോളാമെന്നും ജി.പി. സിംഗ് വ്യക്തമാക്കി. ഗുരുഗാവിലുണ്ടായ പെല്ലറ്റ് പ്രയോഗത്തിൽ അവിടെ ജോലി ചെയ്യുന്ന 25 വയസുകാരൻ, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ 19കാരൻ സഹിൽ, ഔട്ട്ലുക്ക് മാഗസിനിലെ 25 വയസുള്ള മാധ്യമപ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർക്കായിരുന്നു പരിക്കേറ്റിരുന്നത്. ഇതിൽ പെല്ലറ്റേറ്റ വിദ്യാർത്ഥിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുൻപ് വാർത്താ സമ്മേളനം ഉൾപ്പെടെ നടത്തിയിരുന്നു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n