പരീക്ഷാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി; പ്രതിപക്ഷ നിര്‍ദേശം വോട്ടിനിട്ട് തള്ളി

പരീക്ഷാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി; പ്രതിപക്ഷ നിര്‍ദേശം വോട്ടിനിട്ട് തള്ളി
പരീക്ഷാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി; പ്രതിപക്ഷ നിര്‍ദേശം വോട്ടിനിട്ട് തള്ളി
Share  
എഴുത്ത്

News desk

2026 Jul 29, 04:12 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഡല്‍ഹി: പൊതു പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനായി ശിക്ഷ കടുപ്പിക്കുന്ന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. മണിക്കൂറുകള്‍ നീണ്ടുനിന്ന വിശദമായ ചർച്ചയ്‌ക്കൊടുവില്‍ ശബ്ദവോട്ടോടെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിന്മേൽ പ്രതിപക്ഷം മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാർ വോട്ടിനിട്ട് തള്ളി.


​കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് സുപ്രധാനമായ ഈ ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പുതിയ ഭേദഗതി പ്രകാരം ചോദ്യപേപ്പർ ചോർച്ചാ കേസുകളിൽ നിലവിലുള്ള മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള തടവുശിക്ഷ, അഞ്ചു മുതൽ പത്തു വർഷം വരെയായി ഉയർത്തും. ഇതിനൊപ്പം തന്നെ പിഴ തുക പത്തു ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപ വരെയാക്കി വർദ്ധിപ്പിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.


​പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് കാണിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്താനും ഇത്തരം സ്ഥാപനങ്ങളെ പൊതു പരീക്ഷകളുടെ ചുമതലകളിൽ നിന്ന് എട്ടു വർഷത്തേക്ക് വിലക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്ന നിർണായക ഭേദഗതിയും ഈ ബില്ലിലുണ്ട്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n