ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; സിജെപി സമരം അവസാനിപ്പിച്ചു

ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; സിജെപി സമരം അവസാനിപ്പിച്ചു
ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; സിജെപി സമരം അവസാനിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Jul 25, 06:18 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തർ മന്തിറിൽ കഴിഞ്ഞ 50 ദിവസമായി നടന്നുവന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം അവസാനിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) കേന്ദ്ര സർക്കാരും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് സമരം പിൻവലിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉറപ്പുകൾ വരുന്ന ചൊവ്വാഴ്ചയ്ക്കകം സർക്കാർ രേഖാമൂലം എഴുതി നൽകും. ചർച്ചകൾക്ക് മുന്നോടിയായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു.


​കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി സി.ജെ.പി. പ്രതിനിധികൾ നടത്തിയ മൂന്ന് ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ ഉറപ്പുകളിൽ വിശ്വാസമർപ്പിച്ചാണ് സമരം പിൻവലിക്കുന്നതെന്നും, വാഗ്ദാനം ചെയ്ത സമയപരിധിക്കുള്ളിൽ തീരുമാനങ്ങൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി.ജെ.പി. മുഖ്യ വക്താവ് സൗരവ് ദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ധർമേന്ദ്ര പ്രധാന്റെ രാജിയോടെ തങ്ങളുടെ ആദ്യ ആവശ്യം നടപ്പായതായും അദ്ദേഹം കൂട്ടിച്ചേർത്തു.


​പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌.ഐ.ആറുകളും പിൻവലിക്കണമെന്ന രണ്ടാമത്തെ ആവശ്യവും സർക്കാർ പൂർണ്ണമായി അംഗീകരിച്ചു. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത 15 മുതൽ 20 വരെ എഫ്‌.ഐ.ആറുകളുടെ പകർപ്പുകൾ നാല് ദിവസത്തിനകം ലഭ്യമാക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറമെ ബി.ജെ.പി.യും സഖ്യകക്ഷികളും ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്നും കേന്ദ്രം ഉറപ്പുനൽകി. കേസുകൾ റദ്ദാക്കുന്നതിലും ഭാവിയിൽ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നതിലും ഉറപ്പ് ആവശ്യപ്പെട്ട് സി.ജെ.പി. സമർപ്പിച്ച കരട് രേഖയ്ക്ക് ചൊവ്വാഴ്ചയ്ക്കകം സർക്കാർ മറുപടി നൽകും.


​അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന സി.ജെ.പി.യുടെ മൂന്നാമത്തെ ആവശ്യം, പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിയാലോചന നടത്തിയ ശേഷം തീരുമാനിക്കുമെന്നും കേന്ദ്ര സർക്കാർ സമരക്കാരെ അറിയിച്ചിട്ടുണ്ട്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n