ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന ശക്തമായ വിദ്യാർത്ഥി പ്രതിഷേങ്ങൾക്ക് മുന്നിൽ ഒടുവിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കി. രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ ചോദ്യപ്പേപ്പർ ചോർച്ചാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മന്ത്രിസ്ഥാനം രാജിവെച്ചു. താൻ പദവിയിലിരുന്ന കാലയളവിൽ ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കാൻ സാധിച്ചുവെന്നായിരുന്നു രാജി സമർപ്പിച്ചതിന് പിന്നാലെ ധർമേന്ദ്ര പ്രധാന്റെ ആദ്യ പ്രതികരണം.
ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രാലയം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് ഇപ്പോൾ രാജി സന്നദ്ധത അറിയിച്ചതെന്നും, യുവാക്കളാണ് എപ്പോഴും ഇന്ത്യയുടെ യഥാർത്ഥ ശക്തിയെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. 1997-ൽ ഒഡിഷയിലെ കോൺഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പർ ചോർന്നപ്പോൾ, അതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ആയിരത്തിയഞ്ഞൂറോളം വിദ്യാർഥികളെ അണിനിരത്തി ശക്തമായ സമരം നയിച്ച എബിവിപി മുൻ ദേശീയ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. ആ പഴയ സമരനായകനാണ് ഇപ്പോൾ സ്വന്തം വകുപ്പിലെ പരീക്ഷാ വിവാദങ്ങളെത്തുടർന്ന് ഒടുവിൽ കസേരയൊഴിയേണ്ടി വന്നിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































