'പാറ്റ' പരാമർശം വ്യാജ നിയമ ബിരുദധാരികൾക്കെതിരെ, യുവാക്കളെയല്ല: വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

'പാറ്റ' പരാമർശം വ്യാജ നിയമ ബിരുദധാരികൾക്കെതിരെ, യുവാക്കളെയല്ല: വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
'പാറ്റ' പരാമർശം വ്യാജ നിയമ ബിരുദധാരികൾക്കെതിരെ, യുവാക്കളെയല്ല: വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
Share  
എഴുത്ത്

News desk

2026 Jul 25, 09:10 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: താൻ 'പാറ്റ' എന്ന് വിശേഷിപ്പിച്ചത് രാജ്യത്തെ യുവാക്കളെയല്ല, മറിച്ച് വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാവച്ചു. രാജ്യത്തെ യുവതലമുറയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വ്യാജ നിയമബിരുദധാരികളുടെ കടന്നുകയറ്റം മുൻപ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും, പിൻവാതിലിലൂടെ ഈ മേഖലയിലെത്തി തൊഴിലിന്റെ അന്തസ്സ് കെടുത്തുന്നവരെ ഉദ്ദേശിച്ചാണ് ആ പരാമർശം നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. നിയമമേഖല എങ്ങനെ ശുദ്ധീകരിക്കാം എന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു തന്റെ വാക്കുകളെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.


​ഭരണഘടനാ തത്വങ്ങളും രാജ്യത്തെ നിയമങ്ങളും അനുശാസിക്കുന്ന രീതിയിൽ ഓരോ പൗരന്റെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. തന്നെ കാണാനെത്തുന്ന നിരവധി യുവാക്കളിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടാണ് താൻ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയ് 15-ന് നടത്തിയ ഒരു പ്രസംഗത്തിൽ, യുവാക്കൾ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ആർ.ടി.ഐ പ്രവർത്തകരുമായി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും അവർ സമൂഹത്തിലെ പാറ്റകളെപ്പോലെയും പരാന്നഭോജികളെപ്പോലെയുമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് വലിയ വിവാദമായതോടെ, മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു.


​അതേസമയം, ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശത്തിൽ പ്രതിഷേധിച്ച് ആക്ഷേപഹാസ്യ പ്ലാറ്റ്‌ഫോം എന്ന നിലയിൽ രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി'ക്ക് (സി.ജെ.പി) രാജ്യത്തെ യുവാക്കൾക്കിടയിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയ സി.ജെ.പി, സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിൽ നിലവിൽ വിദ്യാർത്ഥി അവകാശങ്ങൾക്കായി ശക്തമായി രംഗത്തുണ്ട്. നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇവർ നടത്തുന്ന പ്രതിഷേധം സർക്കാരിനെപ്പോലും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. 'സംവിധാനം മറന്നുപോയ മനുഷ്യരുടെ പാർട്ടി' എന്ന ടാഗ്‌ലൈനുമായി മുന്നോട്ടുപോകുന്ന സി.ജെ.പി, മന്ത്രി രാജി വെക്കും വരെ സമരം തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur