സി.ജെ.പി. - കേന്ദ്ര സർക്കാർ ചർച്ച പൂർത്തിയായി; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനം ശനിയാഴ്ച

സി.ജെ.പി. - കേന്ദ്ര സർക്കാർ ചർച്ച പൂർത്തിയായി; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനം ശനിയാഴ്ച
സി.ജെ.പി. - കേന്ദ്ര സർക്കാർ ചർച്ച പൂർത്തിയായി; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനം ശനിയാഴ്ച
Share  
എഴുത്ത്

News desk

2026 Jul 24, 03:39 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കോക്രോച്ച്‌ ജനതാ പാർട്ടിയും (സി.ജെ.പി.) തമ്മിൽ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടത്തിയ നിർണായക ചർച്ച പൂർത്തിയായി. സി.ജെ.പി. മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്ര സർക്കാർ അംഗീകരിച്ചു. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന സുപ്രധാന ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാർ കൂടുതൽ സമയം തേടിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-നകം ഈ വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കും.


​കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി സി.ജെ.പി. വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരാണ് ചർച്ച നടത്തിയത്. നീറ്റ് വിവാദത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് സർക്കാർ അംഗീകരിച്ചത്. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ സി.ജെ.പി. പ്രതിനിധികൾ ഉറച്ചുനിന്നതോടെയാണ് കേന്ദ്രം സമയം ആവശ്യപ്പെട്ടത്.


​ധർമേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തുന്നു എന്ന സൂചനയാണ് സമയം തേടിയതിലൂടെ വ്യക്തമാകുന്നത്. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പൂർണ്ണമായി പുറത്താക്കുമോ അതോ മറ്റ് മന്ത്രാലയങ്ങളിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സി.ജെ.പി. പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രിമാർ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലെത്തി ചർച്ച നടത്തി. അമിത് ഷായുമായി ആലോചിച്ച് തുടർനടപടികൾ വേഗത്തിലാക്കാനും രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് എത്രയും വേഗം പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n