നീറ്റ് പ്രക്ഷോഭം: സി.ജെ.പി. പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

നീറ്റ് പ്രക്ഷോഭം: സി.ജെ.പി. പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം
നീറ്റ് പ്രക്ഷോഭം: സി.ജെ.പി. പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം
Share  
എഴുത്ത്

News desk

2026 Jul 24, 08:15 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ സമരം തുടരുന്ന കോക്രോച് ജനതാ പാർട്ടി (സി.ജെ.പി.) പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. നിഷ്പക്ഷ വേദിയിൽ ചർച്ച വേണമെന്ന സി.ജെ.പിയുടെ ആവശ്യം അംഗീകരിച്ച് ഉച്ചയ്ക്ക് 12.30-ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് കൂടിക്കാഴ്ച. വരും ദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം. ചർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി സി.ജെ.പി. പ്രധാന ആവശ്യമായി ഉന്നയിക്കും. കേന്ദ്രത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, പാർലമെന്റ് സമ്മേളനത്തിലും വിഷയം ഉന്നയിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷ സംഘടനകൾ സംയുക്തമായി പദ്ധതിയിടുന്നുണ്ട്.


​അതിനിടെ, സി.ജെ.പി. പാർലമെന്റ് മാർച്ചിൽ എയർഗൺ ഉപയോഗിച്ചെന്ന പരാതിയിൽ സി.ആർ.പി.എഫ്. അന്വേഷണം ആരംഭിച്ചു. ജന്തർ മന്തറിലെ പോലീസ് നടപടിക്കിടെ പെല്ലറ്റ് ഏറ്റ് മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും, ഒരു വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര നിർദ്ദേശപ്രകാരം അന്വേഷണം. എന്നാൽ വെടിവെപ്പ് നടത്തിയിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വാദം. നിലവിൽ ജന്തർ മന്തറിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റർ പരിധിയിൽ ഇന്റർനെറ്റ് നിരോധനവും 17 മെട്രോ സ്റ്റേഷനുകളുടെ അടച്ചിടലും തുടരുകയാണ്. മെട്രോ സ്റ്റേഷനുകൾ തുറക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം ഇതുവരെ നടപ്പിലായിട്ടില്ല.


​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർദ്ധരാത്രിയിലെ വീഡിയോ സന്ദേശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. തമാശരൂപേണയുള്ള വീഡിയോകളിലൂടെ വിദ്യാർത്ഥികളുടെ ബുദ്ധിശക്തിയെ അപമാനിക്കരുതെന്നും, ധർമേന്ദ്ര പ്രധാനെ പുറത്താക്കി വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പരീക്ഷാ ചോർച്ച തടയാൻ കർശന നിയമനിർമ്മാണം നടത്തുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. കൂടാതെ, 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാജ്യത്ത് അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും, രാഷ്ട്രീയ ഭേദമന്യേയുള്ള എം.പിമാരുടെ അഭ്യർത്ഥന മാനിച്ചുമാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് സോനം വാങ്ചുക് വ്യക്തമാക്കി.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n