വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം, ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം, ഗാർഹിക സിലിണ്ടറിന് മാറ്റമില്ല
വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം, ഗാർഹിക സിലിണ്ടറിന് മാറ്റമില്ല
Share  
എഴുത്ത്

News desk

2026 Jul 01, 09:27 AM
Dr,M .S .Sunil
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കേന്ദ്ര സർക്കാർ കുറച്ചു. വാണിജ്യ സിലിണ്ടറൊന്നിന് 183.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 2951 രൂപയായി. മെയ് മാസത്തിലെ കടുത്ത വിലക്കയറ്റത്തിന് ശേഷം എത്തിയ ഈ വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയ്ക്ക് വലിയ തോതിൽ ആശ്വാസം പകരുന്നതാണ്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.


​പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പൂർണ്ണമായും നീക്കിയിട്ടുണ്ട്. വിതരണത്തിൽ നേരിട്ട കുറവ് കാരണം മെയ് ആദ്യവാരം വാണിജ്യ സിലിണ്ടറുകൾക്ക് ഒന്നിച്ച് 900 രൂപയിലേറെ വർദ്ധിപ്പിച്ചിരുന്നു. ഇത് വിപണിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.


​നിലവിൽ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് എൽപിജി വിതരണം സാധാരണ നിലയിലാക്കാനാണ് തീരുമാനമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം രാജ്യത്ത് കടുത്ത എൽപിജി ക്ഷാമം നേരിട്ടപ്പോൾ, വിതരണത്തിൽ പ്രഥമ പരിഗണന രാജ്യത്തെ സാധാരണ കുടുംബങ്ങൾക്കായിരിക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് വാണിജ്യ മേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n