കഫ് സിറപ്പുകൾ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

കഫ് സിറപ്പുകൾ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം
കഫ് സിറപ്പുകൾ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം
Share  
എഴുത്ത്

News desk

2026 Jun 16, 04:20 PM
Dr,M .S .Sunil
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡല്‍ഹി: രാജ്യത്ത് കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി (പ്രിസ്‌ക്രിപ്ഷൻ) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കി. മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഇനി പൊതുജനങ്ങൾക്ക് നേരിട്ട് കഫ് സിറപ്പുകൾ വാങ്ങാനാകില്ല. മരുന്നുകളുടെ അമിതോപയോഗവും അതുമൂലമുണ്ടാകുന്ന ഗുരുതരമായ പാർശ്വഫലങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.


​1945-ലെ ഡ്രഗ് റൂളിൽ ആവശ്യമായ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ നിയമപ്രകാരം ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് നേരിട്ട് കഫ് സിറപ്പുകൾ വാങ്ങുന്നതും വിൽക്കുന്നതും ഇനിമുതൽ ശിക്ഷാർഹമായ കുറ്റമായിരിക്കും. വ്യാജ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരണപ്പെട്ട സംഭവം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.


​കഴിഞ്ഞ ഡിസംബറിൽ മന്ത്രാലയം പുറത്തിറക്കിയ കരട് നിർദ്ദേശത്തിൽ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച ശേഷമാണ് പുതിയ വിജ്ഞാപനത്തിന് അന്തിമരൂപം നൽകിയത്. രജിസ്റ്റർ ചെയ്ത ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാവുന്ന മരുന്നുകളുടെ പട്ടികയായ 'ഷെഡ്യൂൾ കെ'-യിൽ നിന്നാണ് 'കഫ് സിറപ്പുകൾ' എന്ന വിഭാഗത്തെ കേന്ദ്രം ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n