'370 രൂപ ബിരിയാണി' വിവാദം: സ്റ്റാൻഡ്അപ്പ് കൊമേഡിയൻമാർക്കെതിരെ നടപടിയുമായി വനിതാ കമ്മീഷൻ

'370 രൂപ ബിരിയാണി' വിവാദം: സ്റ്റാൻഡ്അപ്പ് കൊമേഡിയൻമാർക്കെതിരെ നടപടിയുമായി വനിതാ കമ്മീഷൻ
'370 രൂപ ബിരിയാണി' വിവാദം: സ്റ്റാൻഡ്അപ്പ് കൊമേഡിയൻമാർക്കെതിരെ നടപടിയുമായി വനിതാ കമ്മീഷൻ
Share  
എഴുത്ത്

News desk

2026 Jun 12, 08:40 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: ഹരിയാനയിൽ നടന്ന സ്റ്റാൻഡ്അപ്പ് കോമഡി ഷോയിൽ നടത്തിയ വിവാദപരമായ '370 രൂപ ബിരിയാണി' പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു. സംഭവത്തിൽ സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പ്രണീത് മോറെയ്ക്കും സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഹിമാൻഷു ജാൻഗ്രയ്ക്കുമെതിരെ കമ്മീഷൻ സമൻസ് അയച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ ഹരിയാന പോലീസ് ഡയറക്ടർ ജനറലിന് കത്തയച്ചിട്ടുണ്ട്. ജൂൺ 22-നകം കമ്മീഷന് മുൻപിൽ ഹാജരാകാനാണ് ഇരുവർക്കും നൽകിയിരിക്കുന്ന നിർദേശം.


​ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ച് നടന്ന ഷോയിലാണ് 23-കാരനായ ഹിമാൻഷു ജാൻഗ്ര സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയത്. ഡേറ്റിംഗിനിടെ പെൺകുട്ടിക്ക് 370 രൂപയുടെ ബിരിയാണി വാങ്ങി നൽകിയെന്നും, ഇതിന്റെ പണം മുതലാക്കാൻ പെൺകുട്ടിയെ ലൈംഗികമായി സമീപിക്കാൻ ശ്രമിച്ചുവെന്നുമാണ് ഹിമാൻഷു തമാശരൂപേണ പറഞ്ഞത്. പെൺകുട്ടിയുടെ സമ്മതമില്ലാതെ പാർക്കിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ബലമായി ചുംബിക്കാൻ ശ്രമിച്ചുവെന്നും ഇയാൾ വെളിപ്പെടുത്തുകയുണ്ടായി. സദസ്സിലുണ്ടായിരുന്നവർ ഇത് കേട്ട് കൈയ്യടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനത്തിന് വഴിവെച്ചു. സംഭവത്തിൽ മഹാരാഷ്ട്ര സൈബർ പോലീസും ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാദത്തിന് പിന്നാലെ ഹിമാൻഷുവിന് താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കലും നേരിടേണ്ടി വന്നു.


​ഇതിനിടയിലാണ് പ്രണീത് മോറെയുടെ മറ്റൊരു ഷോയിൽ പങ്കെടുത്ത വനിതാ ഡോക്ടർ സെജൽ പവാറിന്റെ പരാമർശങ്ങളും വിവാദമായത്. പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ മൃതദേഹങ്ങളിലെ അവയവങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുന്ന വീഡിയോയാണ് വൈറലായത്. ഡോക്ടറുടെ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമായതോടെ ഇവർ പരസ്യമായി മാപ്പ് പറഞ്ഞു. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ പ്രണീത് മോറെയും ഹിമാൻഷു ജാൻഗ്രയും തങ്ങളുടെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N