കോക്രോച്ച് ജനതാ പാർട്ടി ഇന്ന് തെരുവിലേക്ക്; ഡൽഹിയിലെ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകിയേക്കും

കോക്രോച്ച് ജനതാ പാർട്ടി ഇന്ന് തെരുവിലേക്ക്; ഡൽഹിയിലെ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകിയേക്കും
കോക്രോച്ച് ജനതാ പാർട്ടി ഇന്ന് തെരുവിലേക്ക്; ഡൽഹിയിലെ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകിയേക്കും
Share  
എഴുത്ത്

News desk

2026 Jun 06, 09:07 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധത്തിനൊരുങ്ങി സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത നേടിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സിജെപിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ രാവിലെ എട്ട് മണിക്ക് ഡൽഹിയിൽ എത്തിച്ചേർന്നു. രാവിലെ ജന്തർ മന്തറിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ എത്തിച്ചേരാനാണ് അനുയായികൾക്ക് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, നടൻ പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖരും വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐ, ഐസ എന്നിവരും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


​ജന്തർ മന്തറിലെ പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയേക്കുമെന്നാണ് സൂചന. പ്രതിഷേധക്കാരെ തടയില്ലെന്നും സൗമ്യതയോടെ ഇടപെടണമെന്നും പൊലീസിന് നിർദ്ദേശമുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളാക്കി തിരിച്ച് ഡിസിപിമാർക്ക് ചുമതല നൽകി. ജന്തർ മന്തിറിൽ മാത്രം 2,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതികൾക്കും സുരക്ഷ വർധിപ്പിച്ചു.


​ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്കായി സിജെപി നേതൃത്വം പെരുമാറ്റച്ചട്ടങ്ങൾ അടങ്ങിയ സോഷ്യൽ മീഡിയ കാർഡും പുറത്തിറക്കിയിട്ടുണ്ട്. ത്രിവർണ പതാകയും ഒരു പുസ്തകവും കൈയ്യിൽ കരുതാനും, സമാധാനപരമായി പ്രതിഷേധിക്കാനും പൊലീസിന് പൂക്കൾ നൽകാനും ഇതിൽ നിർദ്ദേശിക്കുന്നു. പ്രകോപനങ്ങളിൽ വീഴരുതെന്നും, സുരക്ഷയ്ക്കായി തൊപ്പിയും സൺസ്‌ക്രീനും ഉപയോഗിക്കാനും, പ്രക്ഷോഭത്തിന് എത്തുന്നതിന് മുൻപ് ഭക്ഷണം കഴിക്കാനും നിർദ്ദേശത്തിലുണ്ട്. അക്രമങ്ങളിലേക്ക് കടക്കാതെ നിയമപരമായി നീങ്ങാനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിവരങ്ങൾ പങ്കുവെക്കാനും അനുയായികളോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK