ബിഹാറിൽ ആശുപത്രിയിൽ വൻ തീപിടിത്തം: 10 രോഗികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ബിഹാറിൽ ആശുപത്രിയിൽ വൻ തീപിടിത്തം: 10 രോഗികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ബിഹാറിൽ ആശുപത്രിയിൽ വൻ തീപിടിത്തം: 10 രോഗികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Share  
എഴുത്ത്

News desk

2026 Jun 04, 09:22 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

​പട്‌ന: ബിഹാറിലെ മുസാഫർപൂരിൽ ആശുപത്രി കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പ്രസാദ് ആശുപത്രിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള ഐ.സി.യു.വിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീ പടർന്നതിനെത്തുടർന്ന് കെട്ടിടത്തിനുള്ളിൽ മാരകമായ വിഷപ്പുക വ്യാപിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്.


​അപകടത്തിൽ ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടനടി പ്രദേശത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ദുരന്തവിവരമറിഞ്ഞ് ദ്രുതകർമ്മ സേന സ്ഥലത്തെത്തിയാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.


​അതേസമയം, അപകടത്തിന് ശേഷം തങ്ങളുടെ ബന്ധുക്കളായ നിരവധി പേരെ കാണാനില്ലെന്ന പരാതിയുമായി ആളുകൾ അധികൃതരെ സമീപിക്കുന്നുണ്ട്. സുരക്ഷാ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിലെ മാളവ്യയിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ വൻ തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ നടുക്കിയ മറ്റൊരു ദുരന്തം കൂടി റിപ്പോർട്ട് ചെയ്യുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK