രണ്ടാഴ്‌ചയ്ക്കിടെ നാലാമത്തെ വർധനവ്; സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി, ഓട്ടോ-ടാക്‌സി തൊഴിലാളികൾ പ്രതിസന്ധിയിൽ

രണ്ടാഴ്‌ചയ്ക്കിടെ നാലാമത്തെ വർധനവ്; സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി, ഓട്ടോ-ടാക്‌സി തൊഴിലാളികൾ പ്രതിസന്ധിയിൽ
രണ്ടാഴ്‌ചയ്ക്കിടെ നാലാമത്തെ വർധനവ്; സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി, ഓട്ടോ-ടാക്‌സി തൊഴിലാളികൾ പ്രതിസന്ധിയിൽ
Share  
എഴുത്ത്

News desk

2026 May 26, 08:57 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​ദില്ലി: രാജ്യതലസ്ഥാനത്ത് സിഎൻജി വിലയിൽ വീണ്ടും വൻ വർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർധനവാണിത്. പുതിയ വിലവർദ്ധനവോടെ ദില്ലിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില കിലോയ്ക്ക് 91.70 രൂപയായും വർദ്ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലക്കയറ്റവും ഇറക്കുമതി ചെലവ് ഉയർന്നതുമാണ് വില കൂട്ടാൻ കാരണമെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നു.


​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായ വർദ്ധനവാണ് സിഎൻജി വിലയിൽ രേഖപ്പെടുത്തുന്നത്. മെയ് 15-ന് 2 രൂപയും, മെയ് 17-ന് ഒരു രൂപയും, മെയ് 23-ന് വീണ്ടും ഒരു രൂപയും വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും 2 രൂപയുടെ അധിക വർദ്ധനവ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലക്കയറ്റം സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


​രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത്. ഇന്ധനവില വർദ്ധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. സിഎൻജി വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നിലവിലെ ഓട്ടോ-ടാക്സി യാത്രാനിരക്കുകൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന ആവശ്യവും തൊഴിലാളികളുടെ ഭാഗത്തുനിന്ന് ശക്തമായി ഉയരുന്നുണ്ട്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N