മൂല്യനിർണയം ചെയ്യാത്ത പേജുകൾ, മാറിനൽകിയ ഉത്തരക്കടലാസുകൾ; സിബിഎസ്ഇക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ

മൂല്യനിർണയം ചെയ്യാത്ത പേജുകൾ, മാറിനൽകിയ ഉത്തരക്കടലാസുകൾ; സിബിഎസ്ഇക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ
മൂല്യനിർണയം ചെയ്യാത്ത പേജുകൾ, മാറിനൽകിയ ഉത്തരക്കടലാസുകൾ; സിബിഎസ്ഇക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ
Share  
എഴുത്ത്

News desk

2026 May 25, 01:02 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് കൂടുതൽ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികൾ രംഗത്ത്. വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പർ പോലും കൃത്യമായി പരിശോധിക്കാതെയാണ് ഉത്തരക്കടലാസിന്റെ പിഡിഎഫ് പകർപ്പുകൾ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇതിനാൽ തന്നെ നിരവധി വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത് തങ്ങളുടേതല്ലാത്ത മറ്റാരുടെയോ ഉത്തരക്കടലാസുകളാണെന്നും പരാതിയുണ്ട്.


​പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ പകർപ്പുകൾ ഡൗൺലോഡ് ചെയ്ത് പരിശോധിച്ചപ്പോഴാണ് മൂല്യനിർണയത്തിൽ സംഭവിച്ച വൻ പിഴവുകൾ വിദ്യാർത്ഥികൾ കണ്ടെത്തിയത്. പല ഉത്തരക്കടലാസുകളിലെയും ചില പേജുകൾ പൂർണ്ണമായും മൂല്യനിർണയം നടത്താതെ വിട്ടുപോയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. വെബ്‌സൈറ്റിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഇന്ന് മുതൽ പ്രവർത്തനം സാധാരണ നിലയിലാക്കുമെന്നും, ഫീസ് സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം ചേരുമെന്നും സിബിഎസ്ഇ അധികൃതർ ഉറപ്പുനൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. വൻ തുക നഷ്ടമായവർക്ക് റീഫണ്ട് നൽകുമെന്നും അധികൃതർ അറിയിച്ചിരുന്നു.


​നേരത്തെ, അപേക്ഷ സമർപ്പിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള 100 രൂപയ്ക്ക് പകരം പോർട്ടലിൽ 8,000 രൂപ മുതൽ 69,000 രൂപ വരെ വൻ തുക ഈടാക്കുന്നുണ്ടെന്ന് കാണിച്ച് വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടും സൈറ്റിൽ അപ്‌ഡേറ്റ് ആകാത്ത അവസ്ഥയും, ഡൗൺലോഡ് ചെയ്ത പേപ്പറുകൾ അവ്യക്തമാണെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഈ മാസം 21-ന് പ്രഖ്യാപിച്ച പ്ലസ് ടു പരീക്ഷാഫലത്തിനായി സിബിഎസ്ഇ ഇത്തവണ നടപ്പിലാക്കിയ 'ഓൺ സ്ക്രീൻ മൂല്യനിർണയ' രീതിയാണ് ഈ സാങ്കേതിക പ്രതിസന്ധികൾക്കെല്ലാം കാരണമായതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N